കേരളം

kerala

ETV Bharat / sports

കോപ്പാ ദെൽറേ രണ്ടാംപാദ എൽ ക്ലാസിക്കോ ഇന്ന് - ബാർസലോണ

ബാർസയുടെ ഹോമിൽ നടന്ന ഒന്നാംപാദ സെമി 1-1 ന് സമനിലയിൽ പിരിഞ്ഞതിനാൽ എവേ ഗോളിന്‍റെ പിൻബലം റയലിനുണ്ടാകും. അതിനാൽ ഫൈനൽ യോഗ്യത നേടാൻ റയലിന് ഗോൾ രഹിത സമനില മതിയാകും.

റയൽ-ബാർസ

By

Published : Feb 27, 2019, 1:37 PM IST

കോപ്പാ ദെൽറേയിൽ ഇന്ന് രണ്ടാം എൽ ക്ലാസിക്കോ. രണ്ടാംപാദ സെമി ഫൈനലിൽ റയൽ മാഡ്രിഡ് ബാർസലോണയുമായി ഏറ്റുമുട്ടും. ആദ്യപാദത്തിൽ 1-1 ന് ഇരുടീമും സമനിലയിൽ പിരിഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് ഫൈനൽ യോഗ്യത നേടാം. എന്നാൽ ഗോൾ രഹിത സമനിലയായാൽ എവേ ഗോളിന്‍റെ പിൻബലത്തിൽ റയലിന് ഫൈനലിൽ പ്രവേശിക്കാം. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ സ്വന്തം കാണികൾക്ക് മുന്നിൽ ബാഴ്‌സയോട് റയൽ 1-5 എന്ന സ്‌കോറിന് നാണംകെട്ട തോൽവി വഴങ്ങിയിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ റയലിനെയാണ് സൂപ്പർകപ്പിന്‍റെആദ്യപാദത്തിൽ ക്യാമ്പ്നൗവിൽ കണ്ടത്.

എന്നാൽ ലാലിഗയിൽ ജിറോണയോട് അപ്രതീക്ഷിത തോൽവിയും, ലെവന്‍റെക്കെതിരെ 1-2 ന്‍റെ ജയവുമായാണ് റയലിന്‍റെ വരവ്. തികച്ചും പ്രവചനാതീതമാണ് സോളാരിയുടെ കീഴിൽ ടീമിന്‍റെ പ്രകടനം. എങ്കിലും തങ്ങളുടെ ചിരവൈരികളെ തോൽപ്പിക്കാൻ ലോസ് ബാൽക്കോൺസ് ഏതറ്റം വരെയും പോകും. വിലക്ക് മൂലം കഴിഞ്ഞ ദിവസം കളിക്കാതിരുന്ന ക്യാപ്റ്റന്‍ സെർജിയോ റാമോസ് ടീമില്‍ തിരിച്ചെത്തുന്നത് റയലിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

മുഴുവന്‍ ഫിറ്റ്‌നസ് ഇല്ലാതെയായിരുന്നു മെസി ആദ്യപാദം കളിച്ചത്, എന്നാല്‍ തന്‍റെഫോമിലേക്ക് മെസി തിരിച്ചെത്തിയത് ബാഴ്‌സക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. കൂടാതെ കഴിഞ്ഞ നാല് തവണയും കിരീടം സ്വന്തമാക്കിയത്ബാർസ തന്നെയായിരുന്നു. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ആവര്‍ത്തിക്കാനായിരിക്കും ബാർസയുടെ ശ്രമം. മെസിയുടെ ഹാട്രിക്കോടെ സെവിയ്യയെ തോല്‍പ്പിച്ചാണ് ബാഴ്‌സ എത്തുന്നത്. പരിക്ക് കാരണം ആര്‍തുറും സിലിസെനും കളിക്കില്ലെന്നുറപ്പാണ്, എന്നാല്‍ പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്ത ഉമിറ്റിറ്റി ടീമില്‍ ഇടം നേടിയേക്കും. റയലിന്‍റ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെർണാബ്യൂവിൽപുലർച്ചെ 1.15 നാണ്മത്സരം.

ABOUT THE AUTHOR

...view details