സാല്‍വഡോര്‍: കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി ക്വാര്‍ട്ടറില്‍ കടന്നു. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചിലി തകർത്തത്. ഗ്രൂപ്പ് സിയില്‍ ചിലിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് ചിലി ശ്രമിച്ചത്. മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍ ചിലിക്ക് വേണ്ടി ജോസ് പെട്രോ ഫ്യൂന്സാലിഡ ലക്ഷ്യം കണ്ടു. എന്നാല്‍ 26-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ഇക്വഡോർ സമനില പിടിച്ചു. കിക്കെടുത്ത എന്നര് വലന്‍സിക്ക് ലക്ഷ്യം പിഴച്ചില്ല.
ഇക്വഡോറിനെ തകർത്ത് ചിലി കുതിപ്പ് തുടരുന്നു
ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ചിലി ക്വാർട്ടറില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ തിരിച്ചടിച്ച ചിലി ലീഡ് ഉയര്‍ത്തി. 51-ാം മിനിറ്റില്‍ അലക്സിസ് സാഞ്ചസാണ് ചിലിയുടെ വിജയത്തില്‍ നിർണായകമായ ഗോള്‍ കണ്ടെത്തിയത്. ഗ്രൂപ്പ് സിയില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ചിലി ആറ് പോയിന്റുകളുമായി പട്ടികയില്‍ ഒന്നാമതാണ്. നാല് പോയിന്റുള്ള ഉറുഗ്വെയാണ് തൊട്ടുപിന്നില്‍. ഉറുഗ്വേയുമായി സമനില നേടിയ അതിഥി രാജ്യമായ ജപ്പാൻ മൂന്നാം സ്ഥാനത്തും രണ്ട് തോല്‍വി വഴങ്ങിയ ഇക്വഡോർ അവസാന സ്ഥാനത്തുമാണ്. കരുത്തരായ ഉറുഗ്വേയുമായാണ് ചിലിയുടെ അടുത്ത പോരാട്ടം.