കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്‍റീന. നാളെ കൊളംബിയക്കെതിരെയാണ് അർജന്‍റീനയുടെ മത്സരം. കൊളംബിയക്കെതിരെ അര്‍ജന്‍റീന അണിനിരത്തുന്നത് മുൻനിര താരങ്ങളെയാണെങ്കിലും പൗളോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗോൾ വല കാക്കാൻ യുവതാരമായ ഫ്രാങ്കോ അര്‍മാനിയെയാണ് പരിശീലകൻ ലയണല്‍ സ്കലോണി ചുമതലപ്പെടുത്തിയിരിക്കുന്നത്. പരിചയ സമ്പന്നനായ ഗോൾ കീപ്പർ സെർജിയോ റൊമേരോയെ ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പം, മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ, പിഎസ്‌ജി താരം ഏഞ്ചല്‍ ഡി മരിയ എന്നിവരാണ് ടീമിലെ പ്രധാനതാരങ്ങൾ.
കോപ്പ അമേരിക്ക: ആദ്യ ഇലവനെ പ്രഖ്യാപിച്ച് അർജന്‍റീന - കൊളംബിയ
നാളെ കൊളംബിയക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യ മത്സരം. പൗളോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്തിയില്ല.
കോപ്പ അമേരിക്ക: ആദ്യ ഇലവനെ പ്രഖ്യാപിച്ച് അർജന്‍റീന
ടീം
ഫ്രാങ്കോ അര്‍മാനി (ഗോള്‍കീപ്പര്‍), സരാവിയ, പെസല്ല, ഒട്ടാമെണ്ടി, ടഗ്ലിയാഫികോ, ലോ സെല്‍സോ, ഗ്വൈഡോ റൊഡ്രീഗസ്, പരഡസ്, ലയണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, ഏഞ്ചല്‍ ഡി മരിയ.