കോപ്പ ഡെല്‍ റേയുടെ കലാശപ്പോരില്‍ ബാഴ്സലോണ വലൻസിയയുമായി ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിപോരാട്ടത്തില്‍ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയാണ് വലൻസിയ കോപ്പ ഡെല്‍റേയുടെ ഫൈനലില്‍ പ്രവേശിച്ചത്.
കോപ്പ ഡെല്‍റേയില്‍ ബാഴ്സയുടെ എതിരാളി വലൻസിയ - വലൻസിയ
ബാഴ്സലോണയും വലൻസിയയും തമ്മിലുള്ള കലാശപ്പോരാട്ടം മെയ് 25ന് ബെനീറ്റോ വിയ്യാമാരിൻ സ്റ്റേഡിയത്തില്‍.
റയല്‍ ബെറ്റിസിനെതിരായ ആദ്യപാദ മത്സരം 2-2 ന് സമനിലയില്‍ അവസാനിച്ചപ്പോൾ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് വലൻസിയ വിജയം ഉറപ്പിച്ചത്. റോഡ്രിഗോ മോറേനോയാണ് വലൻസിയക്ക് വിജയഗോൾ നേടിക്കൊടുത്തത്. നേരത്തെ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്സഫൈനലിന് യോഗ്യത നേടിയിരുന്നു.
മെയ് 25 ന് റയല്‍ ബെറ്റിസിന്‍റെഹോംഗ്രൗണ്ടായ ബെനീറ്റോ വിയ്യാമാരിൻ സ്റ്റേഡിയത്തിലാണ് ബാഴ്സയും വലൻസിയയും തമ്മിലുള്ള കലാശപോരാട്ടം.
കഴിഞ്ഞ നാല് തവണയും ബാഴ്സലോണ തന്നെയാണ് കോപ്പ ഡെല്‍റേ കിരീടമുയർത്തിയത്. ഏഴ് തവണ കോപ്പ ഡെല്‍റേ കിരീടം സ്വന്തമാക്കിയ വലൻസിയ 2008 ന് ശേഷം ആദ്യമായാണ് ഫൈനലില്‍ പ്രവേശിക്കുന്നത്.