മ്യൂണിക്ക്:ഫുട്‌ബോൾ കളിക്കാതിരിക്കുന്നതിനെക്കാൾ നല്ലത് അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നതാണെന്ന് ബയേണ്‍ മ്യൂണിക്കിന്‍റെ ജർമന്‍ താരം തോമസ് മുള്ളർ. നേരത്തെ ബുണ്ടസ് ലീഗയില്‍ എല്ലാ ഹോം മാച്ചിലും 70,000-ത്തോളം പേർ സ്റ്റേഡിയത്തില്‍ ഉണ്ടാകുമായിരുന്നു. ഇപ്പോൾ കാണികളില്ലാതെ മത്സരം നടത്തുന്നത് ഞങ്ങൾക്ക് തീരെ ഇഷ്‌ടമാകുന്നില്ല. ഗോളടിക്കുമ്പോൾ ഉൾപ്പെടെ പതിവായി കേൾക്കാറുള്ള ആരാധകരുടെ ആർപ്പുവിളികളും ഇപ്പോഴില്ല. മൈതാനത്തേക്ക് വരുമ്പോൾ കുറച്ച് കൂടി പക്വത വന്നതായി തോന്നുന്നു. വലിയ ബഹളമില്ലാതെ ഗ്രൗണ്ടിലെത്തി കിക്കോഫിന് തെയാറെടുക്കുന്നു. നിലവിലെ സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ സഹതാരങ്ങളുമായി കൂടുതല്‍ വ്യക്തമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ട്. ഇത് മാത്രമാണ് ഇപ്പോഴത്തെ കളിയില്‍ നിന്നും ലഭിക്കുന്ന ഏക നേട്ടമെന്നും മുള്ളർ പറയുന്നു.
കളിക്കാതിരിക്കുന്നതിലും നല്ലത് അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരിക്കുന്നത്: തോമസ് മുള്ളർ
കൊവിഡ് 19-നെ തുടർന്ന് മെയ് 16 മുതലാണ് ജർമന്‍ ഫുട്‌ബോൾ ലീഗായ ബുണ്ടസ് ലീഗ പുനരാരംഭിച്ചത്
തോമസ് മുള്ളർ
കൊവിഡ് 19-നെ തുടർന്ന് മെയ് 16 മുതലാണ് ബുണ്ടസ് ലീഗ പുനരാരംഭിച്ചത്. മത്സരം പുനരാരംഭിച്ച ശേഷം നടന്ന നാല് കളികളിലും ബയേണ്‍ മ്യൂണിക്കിന് വിജയിക്കാനായി. ലീഗിലെ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണിന് ഏഴ് പോയന്‍റിന്‍റെ മുന്‍തൂക്കമുണ്ട്.