ലിസ്‌ബണ്‍: ജര്‍മന്‍ കരുത്തര്‍ക്ക് ഫ്രഞ്ച് വീര്യത്തിന് മുന്നില്‍ കാലിടറിയില്ല. പിഎസ്‌ജിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക് ആറാം തവണ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. കിങ്സ്ലി കോമാന്‍റെ ഹെഡറിലൂടെയാണ് ബയേണിന്‍റെ കിരീടം ധാരണം. രണ്ടാം പകുതിയിലെ 59ാം മിനിട്ടില്‍ വലത് വിങ്ങിലൂടെ കിമ്മിച്ച് നീട്ടിനല്‍കിയ പാസ് ബോക്‌സിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന കോമാന്‍ വലയിലെത്തിച്ചു. പിഎസ്‌ജിയുടെ മുന്‍ താരമാണ് കോമാനെന്നതാണ് മറ്റൊരു കൗതുകം. എംബാപ്പെയും നെയ്‌മറും ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങള്‍ അണിനിരന്നപ്പോള്‍ ഫ്രഞ്ച് ക്ലബ് വിട്ടതാണ് കോമാന്‍. ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല.
കോമാന്‍ കിങ്ങായി; യൂറോപ്യന്‍ കിരീടം ബയേണിന് - ബയേണ്‍ വാര്‍ത്ത
കോമാന്‍റെ ഗോളില്‍ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയെ മുട്ടുകുത്തിച്ച് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ആറാം തവണയും മുത്തമിട്ടു. ഇതിന് മുമ്പ് 2013 ലാണ് ബയേണ്‍ കിരീടം സ്വന്തമാക്കിയത്
ബയേണിനായി ന്യൂയറും പിഎസ്‌ജിക്കായി നവാസും മികച്ച രീതിയില്‍ വലകാത്തു. ബയേണ്‍ ഗോളടിച്ച ശേഷം സമനില പിടിക്കാന്‍ നെയ്‌മറും കൂട്ടരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ജര്‍മ്മന്‍ കോട്ട തകര്‍ക്കാന്‍ സാധിച്ചില്ല. പ്രതിരോധത്തില്‍ പിഴവ് വരുത്താതെ ലീഡ് നിലനിര്‍ത്തി എതിരാളികളെ സമ്മര്‍ദത്തിലാക്കി ബയേണ്‍ രണ്ടാംപകുതിയില്‍ മുന്നേറി. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സീസണില്‍ ട്രിപ്പിള്‍ കിരീടം യാഥാര്‍ത്ഥ്യമാക്കിയ ജര്‍മന്‍ കരുത്തര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. സീസണില്‍ നേരത്തെ ബുണ്ടസ് ലീഗയും ജര്‍മന്‍ കപ്പും സ്വന്തമാക്കിയാണ് ചാമ്പ്യന്‍ ലീഗിന്‍റെ ഫൈനല്‍സിനായി ലിസ്‌ബണിലേക്ക് വണ്ടി കയറിയത്. പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തും ക്വാര്‍ട്ടറില്‍ സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് കശാപ്പ് ചെയ്‌തുമായിരുന്നു ബയേണിന്‍റെ മുന്നേറ്റം. ചാമ്പ്യന്‍സ് ലീഗിന്‍റെ ഈ സീസണില്‍ ഹാന്‍സ് ഫ്ലിക്കിന്‍റെ ശിഷ്യന്‍മാര്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.