കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുൻ താരം സി.കെ വിനീത് പൊലീസില്‍ പരാതി നല്‍കി. തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് വിനീത് പരാതിയില്‍ വിശദമാക്കുന്നു.
മഞ്ഞപ്പടക്കെതിരെ സി.കെ വിനീത് - കേരള ബ്ലാസ്റ്റേഴ്സ്
മഞ്ഞപ്പടക്കെതിരെ പൊട്ടിത്തെറിച്ച് സി.കെ വിനീത്. ബ്ലാസ്റ്റേഴ്സ് ഉപേക്ഷിച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും വിനീത്.
തന്‍റെ ഇഷ്ടപ്രകാരമല്ല ബ്ലാസ്റ്റേഴ്സ് വിട്ടതെന്നും വിനീത് പറഞ്ഞു. താൻ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം മഞ്ഞപ്പട സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുകയാണ്. മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഈ പ്രവർത്തിക്ക് പിന്നിലെന്നും വിനീത് ആരോപിച്ചു. തന്‍റെ ഫുട്ബോൾ കരിയർ നശിപ്പിക്കാനുള്ള നീക്കം നടക്കുന്നു. ആൾക്കൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് താൻ ഇപ്പോൾ നേരിടുന്നത്. താരങ്ങളോടുള്ള സമീപനത്തില്‍ മഞ്ഞപ്പട മോശമാണെന്നും വിനീത് വിമര്‍ശിക്കുന്നു.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ വിനീതിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ചെന്നൈയിൻ എഫ്സിയിലേക്ക് താരം ചേക്കേറുകയായിരുന്നു. എന്നാല്‍ തന്‍റെ ഇഷ്ടപ്രകാരമല്ല ചെന്നൈയിനിലേക്ക് പോയതെന്ന് വിനീത് പറഞ്ഞു. അവധി കഴിഞ്ഞ് എത്തിയപ്പോഴേക്കും തന്നെ ചെന്നൈയിന് കൈമാറുകയായിരുന്നുവെന്നും സി.കെ വിനീത് ആരോപിച്ചു.