മാന്‍ഡ്രിഡ്: ഡാനിഷ് ഫുട്ബോളര്‍ ക്രിസ്റ്റ്യൻ എറിക്‌സണ് ഈ സീസണിൽ ഇറ്റലിയിൽ കളിക്കാൻ അനുവാദമില്ലെന്ന് അദ്ദേഹത്തിന്‍റെ ക്ലബ് ഇന്‍റർ മിലാൻ പ്രസ്താവനയിൽ അറിയിച്ചു. യൂറോ കപ്പിനിടെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ഹൃദയോപകരണം (കാർഡിയോവെർട്ടർ ഡിഫൈബ്രിലേറ്റർ ഡിവൈസ് (ഐസിഡി)) ഘടിപ്പിച്ചതാണ് താരത്തിന് സീരി എയിൽ വിലക്കേര്‍പ്പെടുത്താന്‍ കാരണം.
ഉപകരണം നീക്കാതെ എറിക്‌സണെ കളിക്കാൻ അനുവദിക്കില്ലെന്നാണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്‍റെ തീരുമാനമെന്ന് ക്ലബ് വ്യക്തമാക്കി. ഐസിഡി ഉപകരണം നീക്കം ചെയ്തില്ലെങ്കിൽ എറിക്‌സണെ ഇറ്റലിയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്‍റെ സാങ്കേതിക സമിതി അംഗമായ ഫ്രാൻസെസ്കോ ബ്രാക്കോനാരോ പറഞ്ഞു.