ഷാങ്ഹായി: ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ സ്റ്റേഡിയം നിർമിക്കാന്‍ ഒരുങ്ങി ചൈന. ആഗോള തലത്തില്‍ വിവധ രാജ്യങ്ങൾ കൊവിഡിന്‍റെ പിടിയില്‍ അമരുമ്പോഴാണ് ചൈനയുടെ ഈ നീക്കം. സ്റ്റേഡിയത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് വ്യാഴാഴ്‌ച്ച തുടക്കമായി. 12,00 കോടി ചൈനീസ് യുവാന്‍ ചെലവഴിച്ച് ഗ്വാങ്‌ചൗവിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. ഏകദേശം 13,000 കോടി രൂപയോളം വരും ഈ തുക. ഒരു ലക്ഷം പേർക്ക് കളി കാണാനുള്ള സൗകര്യങ്ങളാകും സ്റ്റേഡിയത്തില്‍ ഒരുക്കുക. ചൈനീസ്
സൂപ്പർ ലീഗ് ക്ലബ് ഗ്വാങ്‌ചൗ എവർഗ്രാന്‍ഡെയാണ് സ്റ്റേഡിയം നിർമിക്കുന്നത്. നിർമാണം പൂർത്തായയാല്‍ ലോക പ്രശസ്ത ഫുട്‌ബോൾ ക്ലബായ ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നൗക്യാമ്പിനേക്കാൾ വലുതായി ഈ സ്റ്റേഡിയം മാറും. സ്റ്റേഡിയത്തിന്‍റെ നിർമാണം 2022-ല്‍ പൂർത്തിയാകുമെന്ന് ചൈനീസ് വാർത്താ ഏജന്‍സി വ്യക്തമാക്കി. വിരിഞ്ഞു നില്‍ക്കുന്ന താമരപൂവിന്‍റെ മാതൃകയിലാണ് സ്റ്റേഡിയം നിർമിക്കുക. ചൈനീസ് സൂപ്പർ ലീഗില്‍ ഇതിനകം എട്ട് തവണ ഗ്വാങ്‌ചൗ എവർഗ്രാന്‍ഡെ ചാമ്പ്യന്‍മാരായിട്ടുണ്ട്. നിലവില്‍ ഇറ്റലിയെ ലോകകപ്പ് ചാമ്പ്യന്‍മാരാക്കിയ ഫാബിയോ കാന്നവാരോയാണ് ഗ്വാങ്‌ചൗവിന്‍റെ പരിശീലകന്‍.