ചെന്നൈ: വരാനിരിക്കുന്ന ഐഎസ്എല്‍ സീസണിന് മുന്നോടിയായി മുന്നേറ്റ നിരയുടെ മൂര്‍ച്ച കൂട്ടി ചെന്നൈയിൻ എഫ്‌സി. ഇതിന്‍റെ ഭാഗമയയി പോളിഷ് സ്ട്രൈക്കർ ലൂക്കാസ് ജികിവിച്ച്‌സിനെയാണ് ചെന്നൈ കൂടാരത്തിലെത്തിച്ചിരിക്കുന്നത്. ഒരു വർഷത്തെ കരാറാണ് ക്ലബ് താരവുമായി ഒപ്പുവെച്ചിരിക്കുന്നത്.
200ലധികം ക്ലബ്ബ് മത്സരങ്ങളിൽ പന്ത് തട്ടിയ താരം 49 ഗോളുകളും 21 അസിസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, സൗദി അറേബ്യ, തായ്‌ലന്‍ഡ്, ബഹ്റൈൻ എന്നിവിടങ്ങളിലും ലൂക്കാസ് നേരത്തെ കളിച്ചിട്ടുണ്ട്. 2017-18 സീസണില്‍ ജോർദാനിയൻ പ്രോ ലീഗിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.
also read: ഇന്ത്യയുടേത് മികച്ച പേസ് ബൗളിങ് കോമ്പിനേഷന്‍: ലക്ഷ്‌മൺ ശിവരാമകൃഷ്ണൻ