പനാജി: മറുപടിയില്ലാത്ത ഒരു ഗോളിന് ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തി ജംഷഡ്‌പൂര്‍ എഫ്‌സി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രതിരോധ താരം എനസ് സിപോവിക്കിന്‍റെ ഓണ്‍ ഗോളിലൂടെയാണ് ജംഷഡ്‌പൂര്‍ ജയിച്ച് കയറിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ജംഷഡ്‌പൂര്‍ എഫ്‌സി ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. ചെന്നൈയിന്‍ എഫ്‌സി എട്ടാം സ്ഥാനത്ത് തുടരുകയാണ്.
ചെന്നൈയിനെ തളച്ചു; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ജംഷഡ്‌പൂര്‍ - isl today news
ഓണ്‍ ഗോളിലൂടെയാണ് ജംഷഡ്‌പൂര്‍ എഫ്‌സി ജയിച്ച് കയറിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ജംഷഡ്‌പൂര്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു
ഐഎസ്‌എല്‍
ചെന്നൈയിന് എതിരായ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ജംഷഡ്‌പൂര്‍ സജീവമാക്കി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചാല്‍ ജംഷഡ്‌പൂരിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി നിലനില്‍ക്കൂ. പ്രധാനമായും അവസാന രണ്ട് സ്ഥാനത്തേക്കാണ് നിലവില്‍ മത്സരം പുരോഗമിക്കുന്നത്.