കേരളം

kerala

ETV Bharat / sports

സൂപ്പർ കപ്പിൽ ബംഗളൂരുവിനെ കീഴടക്കി ചെന്നൈ സിറ്റി സെമിയിൽ - ഐ ലീഗ്

നിലവിലെ സൂപ്പർ കപ്പ് ജേതാക്കളായ ബംഗളൂരുവിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ചെന്നൈ സിറ്റിയുടെ സെമി പ്രവേശനം

ചെന്നൈ സിറ്റി

By

Published : Apr 5, 2019, 11:31 AM IST

ഹീറോ സൂപ്പർ കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തി ചെന്നൈ സിറ്റി സെമിയിൽ. നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരും ഐ ലീഗ് ചാമ്പ്യന്മാരും നേർക്കുനേർ വന്ന സൂപ്പർ പോരാട്ടത്തിൽ ബംഗളൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാ‌ണ് ചെന്നൈ തോൽപ്പിച്ചത്.

ഐലീഗിലെ ഫോം തുടർന്ന ചെന്നൈ സിറ്റിയാണ് കളിയുടെ തുടക്കത്തിൽ മികച്ചു നിന്നത്. 15-ാം മിനിറ്റിൽ തന്നെ നെസ്റ്ററിലൂടെ ചെന്നൈക്ക് ലീഡ് നേടാനുമായി. എന്നാൽ ഒപ്പമെത്താൻ കിട്ടിയ പെനാൽറ്റി ഛേത്രി നഷ്ടപ്പെടുത്തിയതോടെ ആദ്യ പകുതിയിൽ ലീഡുമായി ചെന്നൈ കളി അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ 52-ാം മിനിറ്റിൽ ഐഎസ്എൽ ചാമ്പ്യൻമാർക്ക് രണ്ടാം പ്രഹരം നൽകി ചെന്നൈ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം ഗോൾ വീണതിനുശേഷം പൂർണമായി അറ്റാക്കിങ് ഫുട്ബോളിലേക്ക് നീങ്ങിയ ബെംഗളൂരു 65-ാം മിനിറ്റിൽ ഛേത്രിയിലൂടെ ഒരു ഗോൾ മടക്കി എന്നാൽ പിന്നീട് ഗോൾ നേടാൻ സാധിക്കാതെ പോയ ബെംഗളൂരുവിന് മടക്ക ടിക്കറ്റ് നൽകി ചെന്നൈ സിറ്റി സെമി ഫൈനലിന് യോഗ്യത നേടി.

ABOUT THE AUTHOR

...view details