സ്‌റ്റാന്‍ഫോര്‍ഡ് ബ്രിഡ്‌ജ്:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ച് ചെല്‍സി. നോര്‍വിച്ച് സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാതെ ഒരു ഗോളിന് ജയിച്ചതോടെ പോയിന്‍റ് പട്ടികയില്‍ നാലാമതുള്ള ലെസ്‌റ്റര്‍ സിറ്റിയുമായുള്ള ചെല്‍സിയുടെ പോയന്‍റ് വ്യത്യാസം നാലായി ഉയർത്തി. ആദ്യ പകുതിയുടെ അധികസമയത്ത് സൂപ്പര്‍ താരം ഒളിവര്‍ ജിറൂദാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്‌തത്. അതേസമയം ലീഗിലെ അവസാന സ്ഥാനക്കാരായ നോര്‍വിച്ചിനെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒരു ഗോളിന്‍റെ മാത്രം ജയം ചെല്‍സി ആരാധകരെ നിരാശരാക്കുന്നുണ്ട്.
നോർവിച്ച് സിറ്റിക്കെതിരെ ചെല്‍സിക്ക് ജയം: ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കുന്നു - ചെല്‍സി
ആദ്യ പകുതിയുടെ അധികസമയത്ത് ഫ്രഞ്ച് താരം ഒളിവര്‍ ജിറൂദാണ് ചെല്‍സിയുടെ ഏക ഗോള്‍ നേടിയത്.
കളിയുടെ ഭൂരിഭാഗം സമയത്തും പന്ത് ചെല്‍സിയുടെ പക്കലായിരുന്നെങ്കിലും ഗോളടിക്കാൻ നീലപ്പടയ്‌ക്ക് കഴിഞ്ഞില്ല. തൊടുത്തുവിട്ട 18 ഷോട്ടുകളില്‍ അഞ്ചെണ്ണം പോസ്‌റ്റിലേക്കെത്തിയെങ്കിലും ഫലം കണ്ടത് ഒന്ന് മാത്രമാണ്. കിട്ടിയ ഏഴ് കോര്‍ണറുകള്‍ ചെല്‍സിക്ക് ഗോള്‍ സമ്മാനിച്ചില്ല. ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ചെല്‍സിക്ക് ലീഗില്‍ തിരിച്ചുവരവ് അനിവാര്യമായിരുന്നു. മൂന്നാം സ്ഥാനം മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് തട്ടിയെടുക്കുമെന്ന ആശങ്കയും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സതാംപ്‌ടണെതിരെ നടന്ന മത്സരത്തില്‍ യുണൈറ്റഡ് സമനില വഴങ്ങിയതോടെ ചെല്‍സി രക്ഷപ്പെടുകയായിരുന്നു. ലിവര്‍പൂളിനെതിരെ ഈ മാസം 23നാണ് ചെല്‍സിയുടെ അടുത്ത മത്സരം. ചെല്‍സിയുടെ ഇന്നത്തെ ജയത്തോടെ ലെസ്റ്റർ സിറ്റിയെ നാലാം സ്ഥാനത്തേക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനെ അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളാൻ ഫ്രാങ്ക് ലമ്പാർഡിന്‍റെ കുട്ടികൾക്ക് കഴിഞ്ഞു. അടുത്ത മത്സരത്തില്‍ ജയിക്കാനായാല്‍ ചെല്‍സിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാം.