ഫുൾഹാം: ചെല്‍സി മുൻ പരിശീലകൻ മൗറീഷ്യോ സാരി ഇറ്റാലിയൻ ക്ലബായ യുവന്‍റസിലേക്ക് ചേക്കേറിയതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെല്‍സി. സാരിക്ക് പകരക്കാരനായി ഇതിഹാസ താരം ഫ്രാങ്ക് ലംപാർഡിനെ ക്ലബിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചെല്‍സി.
സാരിയുടെ പകരക്കാരനെ തേടി ചെല്‍സി
കരാർ കാലാവധി രണ്ട് വർഷത്തേക്ക് കൂടിയുണ്ടായിരുന്നിട്ടും സാരിയെ യുവന്‍റസിലേക്ക് ചേക്കേറാൻ ചെല്‍സി അനുവദിക്കുകയായിരുന്നു. ഫ്രാങ്ക് ലംപാർഡിനെ ക്ലബിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചെല്‍സി.
കരാർ കാലാവധി രണ്ട് വർഷത്തേക്ക് കൂടിയുണ്ടായിരുന്നിട്ടും സാരിയെ ക്ലബ് വിടാൻ ഇംഗ്ലീഷ് വമ്പന്മാർ അനുവദിക്കുകയായിരുന്നു. മറ്റൊരു ഇറ്റാലിയൻ ക്ലബായ നാപ്പോളിയില്‍ നിന്നാണ് സാരി ചെല്‍സിയിലെത്തിയത്. ഇടക്ക് മോശമായിട്ടും സീസണിന്‍റെ അവസാനത്തില്‍ മികവ് വീണ്ടെടുത്ത ചെല്‍സി യൂറോപ്പ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടി.
നിലവില്‍ ഡെർബി കൗണ്ടി പരിശീലകനായ ലംപാർഡിനെ ചെല്‍സിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ചെല്‍സിയുമായി ലംപാർഡിനുള്ള ആത്മബന്ധമാണ് ഇതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ചെല്‍സിക്ക് വേണ്ടി മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടികൊടുത്ത താരമാണ് ലംപാർഡ്. എന്നാല്‍ ലംപാർഡിനെ വിട്ടുകിട്ടാൻ ചെല്‍സി തങ്ങളെ സമീപിച്ചിട്ടില്ല എന്ന് ഡർബി കൗണ്ടി വ്യക്തമാക്കി.