കേരളം

kerala

ETV Bharat / sports

ചാമ്പ്യന്‍സ് ലീഗ് : യുണൈറ്റഡ്, ചെല്‍സി, ബയേണ്‍, യുവന്‍റസ് കുതിപ്പ്,ബാഴ്‌സയ്ക്ക് ആദ്യ ജയം - യുവന്‍റസ്

അറ്റലാന്‍റയ്‌ക്കെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്നതിന് ശേഷമാണ് ചുകന്ന ചെകുത്താന്മാരുടെ ജയം

manchester united  chelsea  bayern munich  juventus  barcelona  ചാമ്പ്യന്‍സ് ലീഗ്  ചെല്‍സി  ബയേണ്‍ മ്യൂണിക്  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  യുവന്‍റസ്  ചെല്‍സി
ചാമ്പ്യന്‍സ് ലീഗ്: യുണൈറ്റഡ്, ചെല്‍സി, ബയേണ്‍, യുവന്‍റസ് കുതിപ്പ്, ബാഴ്‌സക്ക് ആദ്യ ജയം

By

Published : Oct 21, 2021, 12:55 PM IST

മാഞ്ചസ്റ്റര്‍ : ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്‍റസ്, ബാഴ്‌സലോണ ടീമുകള്‍ക്ക് വിജയം. ചെല്‍സി മാല്‍മോയെയും ബയേണ്‍ ബെന്‍ഫിക്കയെയും യുണൈറ്റഡ് അറ്റലാന്‍റയെയും യുവന്‍റസ് സെനിറ്റിനേയും ബാഴ്‌സ ഡൈനാമോ കീവിനെയുമാണ് തോല്‍പ്പിച്ചത്.

പൊരുതിക്കയറി യുണൈറ്റഡ്

അറ്റലാന്‍റയ്‌ക്കെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്നതിന് പിന്നാലെയാണ് ചുകന്ന ചെകുത്താന്മാര്‍ ജയം പിടിച്ചത്. 15ാം മിനിട്ടില്‍ മാരിയോ പസാലിച്ചും 28ാം മിനുട്ടില്‍ മെരിഹ് ഡെമിറാളുമാണ് അറ്റലാന്‍റയ്‌ക്കായി ഗോളുകള്‍ നേടിയത്.

53ാം മിനിട്ടില്‍ മാര്‍കസ് റാഷ്‌ഫോഡിലൂടെ തിരിച്ചടി തുടങ്ങിയ യുണൈറ്റഡ് 75ാം മിനുട്ടില്‍ ഹാരി മഗ്വയറിലൂടെ സമനില പിടിച്ചു. 81ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് വിജയ ഗോള്‍ നേടിയത്.

നാലടിച്ച് ചെല്‍സിയും ബയേണും

ഏക പക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ചെല്‍സിയും ബയേണും എതിരാളികളെ കീഴടക്കിയത്. മാല്‍മോയ്‌ക്കെതിരെ ജോര്‍ജീന്യോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റിയന്‍സെനും കൈ ഹാവെര്‍ട്‌സും ചെല്‍സിയ്ക്കുവേണ്ടി ലക്ഷ്യം കണ്ടു.

ബയേണിനെതിരെ 70ാം മിനിട്ടുവരെ ഗോള്‍ വഴങ്ങാതിരിക്കാന്‍ ബെന്‍ഫിക്കയ്‌ക്കായിരുന്നു. തുടര്‍ന്ന് ലിറോയ് സനെയാണ് ജര്‍മന്‍കാരെ മുമ്പിലെത്തിച്ചത്. 84ാം മിനിട്ടിലും താരം ഗോള്‍ കണ്ടെത്തി. 82ാം മിനിട്ടില്‍ റോബര്‍ട്ട് ലെവെന്‍ഡോവ്‌സ്‌കി ലക്ഷ്യം കണ്ടപ്പോള്‍ 80ാം മിനുട്ടില്‍ എവര്‍ട്ടണ്‍ സോറസിന്റെ സെല്‍ഫ് ഗോളും ബയേണ്‍ പട്ടികയില്‍ ഇടം പിടിച്ചു.

ഓരോന്നടിച്ച് യുവന്‍റസും ബാഴ്‌സയും

ഏകപക്ഷീയമായ ഒരു ഗോളിനാണ് യുവന്‍റസും ബാഴ്‌സയും വിജയം പിടിച്ചത്. എഫ്‌സി സെനിറ്റിനെതിരെ 86ാം മിനിട്ടില്‍ കുലുസേവ്‌സ്‌കിയാണ് യുവന്‍റസിനായി ലക്ഷ്യം കണ്ടത്. ഡൈനാമോ കീവിനെതിരെ ബാഴ്‌സയ്‌ക്കായി 36ാം മിനുട്ടില്‍ പ്രതിരോധതാരം ജെറാര്‍ഡ് പിക്വെയാണ് വിജയ ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗിന്‍റെ പുതിയ സീസണിലെ ബാഴ്‌സയുടെ ആദ്യ വിജയം കൂടിയാണിത്.

ABOUT THE AUTHOR

...view details