ലണ്ടന്‍:ചാമ്പ്യന്‍സ് ലീഗിലെ ലിവർപൂൾ-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം കൊവിഡ് 19 വ്യാപനത്തിന് കാരണമായതായി റിപ്പോർട്ട്. ഇംഗ്ലണ്ടിലെ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ആന്‍ഫീല്‍ഡിലെ മത്സരം കാരണം രാജ്യത്ത് കൊവഡ് 19 ബാധിച്ച് 41ല്‍ അധികം മരണങ്ങളെങ്കിലും സംഭവിച്ചതായാണ് റിപ്പോർട്ട്. മത്സരം കാണാന്‍ 52,000 പേർ എത്തിയിരുന്നു. ഇതില്‍ 3000 പേർ സ്‌പെയിനിലെ മാഡ്രിഡില്‍ നിന്നായിരുന്നു. ഈ സമയത്ത് സ്‌പെയനില്‍ കൊവിഡ് 19 വ്യാപനം നടന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ബ്രട്ടീഷ് ഗവണ്‍മെന്‍റിന് കൃത്യമായ അറിവുണ്ടായിരുന്നില്ല.
ആന്‍ഫീല്‍ഡിലെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം 41 കൊവിഡ് മരണത്തിന് ഇടയാക്കിയെന്ന് റിപ്പോര്‍ട്ട്
ഇംഗ്ലണ്ടില്‍ കൊവിഡ് 19 ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് നടന്ന മത്സരമാണ് ആന്‍ഫീല്‍ഡിലെ ലിവർപൂളും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് പോരാട്ടം
ആന്‍ഫീല്‍ഡ് പോരാട്ടം
ഇംഗ്ലണ്ടില്‍ കൊവിഡ് 19 ലോക്ക് ഡൗണിന് മുമ്പായി നടന്ന അവസാനത്തെ ഫുട്‌ബോൾ മത്സരമായിരുന്നു ഇത്. മത്സരത്തില്‍ ലിവർപൂൾ മൂന്നിന് എതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. നേരത്തെ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്.