കേരളം

kerala

ETV Bharat / sports

ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ യുവെന്‍റസും അത്ലറ്റികോയും നേർക്കുനേർ

റൊണാൾഡോയുടെ കരുത്തിൽ യുവെന്‍റസും, ഗ്രീസ്മന്‍റെ കരുത്തിൽ അത്ലറ്റികോയും ഇറങ്ങുമ്പോൾ ഡിഫൻസീവ് ശൈലിയിൽ കളിക്കുന്ന രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടം കൂടിയാവുമിത്.

ചാമ്പ്യൻസ് ലീഗ്

By

Published : Feb 21, 2019, 1:15 AM IST

ചാമ്പ്യൻസ് ലീഗിന്‍റെ നോക്ക് ഔട്ട് റൗണ്ടിന്‍റെ ആദ്യ പാദത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവെന്‍റസ്അത്ലറ്റികോ മാഡ്രിഡിനെ നേരിടും.

സീരി എയിൽ കുതിപ്പ് തുടരുന്ന യുവെന്‍റസ്ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുറച്ച് തന്നെയാണ്. അതേസമയം തങ്ങളുടെ സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന ഇത്തവണത്തെ ഫൈനലിന് യോഗ്യത നേടുകയെന്ന ലക്ഷ്യം വെച്ചാവും അത്ലറ്റികോ ഇറങ്ങുക. റയൽ മാഡ്രിഡിൽ നിന്ന് വിട്ടതിന് ശേഷം ആദ്യമായി റൊണാൾഡോ മാഡ്രിഡിൽ എത്തുന്നുെന്നന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

ചാമ്പ്യൻസ് ലീഗ്

മൂന്ന് തവണ ഫൈനലിൽ എത്തിയിട്ടും കിരീടം നേടാനാവാതെ പോയതിന്‍റെനാണക്കേടും പേറിയാണ് അത്ലറ്റികോ ചാമ്പ്യൻസ് ലീഗിന് ഇറങ്ങുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റവും കൂടുതൽ തോൽവിയേറ്റു വാങ്ങിയ റെക്കോർഡ് യുവെന്‍റസിനാണ്. ഏഴ് തവണയാണ് യുവെന്‍റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോറ്റത്.

അത്ലറ്റികോ നിരയിൽ പരിക്ക് മാറി കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തിയ ഡീഗോ കോസ്റ്റ ഇന്ന് മുന്നേറ്റ നിരയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ജനുവരിയിൽ പരിക്കേറ്റ കൊകെയും ഇന്ന് ടീമിൽ ഇടം കണ്ടെത്തിയേക്കും. യുവെന്‍റസ് നിരയിൽ ഡിബാല കളിക്കുമെന്ന് പരിശീലകൻ അല്ലേഗ്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മധ്യനിര താരം ഖദീര ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്ന് ടീമിനൊപ്പം ചേർന്നിട്ടില്ല.

ABOUT THE AUTHOR

...view details