ഇസ്‌താംബുൾ:യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ തീപാറും പോരാട്ടങ്ങൾ ഉറപ്പിച്ച് 2021-22 സീസണ്‍ ഫിക്‌സ്‌ചർ പുറത്ത്. കിരീടം നേടാൻ ലയണൽ മെസിയെ കൂടെക്കൂട്ടി ഇറങ്ങുന്ന ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒപ്പം ചേർക്കാനൊരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിയും ഒരേ ഗ്രൂപ്പിലാണ് ഇടം പിടിച്ചിരിക്കുന്നത്.
റൊണാൾഡോ സിറ്റിയിലേക്ക് എത്തിയാൽ മെസ്- റെണാൾഡോ പോരാട്ടത്തിനും ചാമ്പ്യൻസ് ലീഗ് വേദിയാകും. ജർമൻ ക്ലബ് ലൈപ്സീഗ്, ബൽജിയം ക്ലബ് ബ്രൂഗ് എന്നിവയാണു ഗ്രൂപ്പ് എ യിലെ മറ്റു ടീമുകൾ. സെപ്റ്റംബർ 14നാണ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്.
ഗ്രൂപ്പ് എ യെക്കാളും മരണപ്പോരാട്ടം നടക്കുന്നത് ഗ്രൂപ്പ് ബി യിൽ ആയിരിക്കും. അത്‌ലറ്റിക്കോ മഡ്രിഡ്, ലിവർപൂൾ, പോർട്ടോ, എസി മിലാൻ എന്നീ കരുത്തൻമാരാണ് ഗ്രൂപ്പ് ബി യിൽ അണിനിരക്കുന്നത്.
താരതമ്യേന കുഞ്ഞൻ ടീമുകളാണ് ഗ്രൂപ്പ് സി യില്‍ മത്സരിക്കുന്നത്. ബൊറൂസ്സിയ ഡോര്‍ട്മുണ്ടാണ് സിയിലെ കരുത്തൻമാർ. ദുര്‍ബലരായ സ്‌പോര്‍ടിങ് ലിസ്ബണ്‍, അയാക്‌സ്, ബെസിക്റ്റാസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് സി യില്‍ ഉള്ളത്.
ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനും, സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡും, യുക്രെയ്ൻ ക്ലബ് ഷക്തർ ഡോണെസ്കും, എഫ്.സി ഷെരീഫ് ടിരാസ്‌പോളും ഉൾപ്പെട്ട ഗ്രൂപ്പ് ഡി യിലും മത്സരങ്ങൾ തീപാറും.