കേരളം

kerala

ETV Bharat / sports

Carabao Cup | ടോട്ടൻഹാമിനെ ഇരട്ടഗോളിന് തകർത്ത് ചെൽസി

കഴിഞ്ഞ മത്സരത്തിൽ ടീമിന് പുറത്തിരുന്ന സൂപ്പർ താരം റൊമേലു ലുക്കാക്കു കറബാവോ കപ്പിലുള്ള ടീമിൽ തിരിച്ചെത്തി

By

Published : Jan 6, 2022, 1:22 PM IST

Carabao Cup  Chelsea vs Tottenham  Chelsea beat Tottenham  Romelu Lukaku back into Chelsea  കറബാവോ കപ്പ്  ടോട്ടൻഹാമിനെ ഇരട്ടഗോളിന് തകർത്ത് ചെൽസി  EFL CUP UPDATE  ഇഎഫ്എൽ കപ്പ്
Carabao Cup: കറബാവോ കപ്പ്; ടോട്ടൻഹാമിനെ ഇരട്ടഗോളിന് തകർത്ത് ചെൽസി

ലണ്ടൻ : കറബാവോ കപ്പ് സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ ടോട്ടൻഹാമിനെ തകർത്ത് ചെൽസി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ചെൽസിക്കായി കെയ്‌ ഹാർവേർട്ട്സ് ഗോൾ നേടിയപ്പോൾ, ബെൻ ഡേവിസിന്‍റെ സെൽഫ് ഗോളും ലീഡ് ഉയർത്തി. അതേസമയം കഴിഞ്ഞ മത്സരത്തിൽ ടീമിന് പുറത്തിരുന്ന സൂപ്പർ താരം റൊമേലു ലുക്കാക്കു ടീമിൽ തിരിച്ചെത്തി.

മത്സരത്തിലുടനീളം തികച്ചും ഏകപക്ഷീയമായ പ്രകടനമാണ് ചെൽസി കാഴ്‌ചവെച്ചത്. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ചെൽസി 5-ാം മിനിട്ടിൽ തന്നെ ഹാർവേർട്ട്സിലൂടെ ലീഡ് നേടി. അധികം വൈകാതെ 34-ാം മിനിട്ടിൽ ബെൻ ഡേവിസിന്‍റെ സെൽഫ് ഗോളിൽ ചെൽസി ലീഡ് രണ്ടാക്കി ഉയർത്തി.

ALSO READ:ISL | ഇഞ്ച്വറി ടൈമിൽ അപ്രതീക്ഷിത ഗോൾ ; മോഹൻ ബഗാൻ- ഹൈദരാബാദ് മത്സരം സമനിലയിൽ

രണ്ടാം പകുതിയിൽ മറുപടി ഗോൾ നേടുന്നതിനായി ടോട്ടൻഹാം കിണഞ്ഞ് ശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധത്തെ മറികടക്കാനായില്ല. എന്നാൽ രണ്ടാം പാദത്തിൽ ഗോൾ നേടാനുള്ള നിരവധി സുവർണാവസരങ്ങൾ ചെൽസിയും പാഴാക്കിയിരുന്നു.

നേരത്തെ ലിവർപൂൾ-ആഴ്‌സണൽ രണ്ടാം സെമി കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു. ലിവർപൂളിലെ കൊവിഡ് വ്യാപനത്തെത്തുടർന്ന് മത്സരം നീട്ടിവെയ്‌ക്കാൻ ക്ലബ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മത്സരം നീട്ടിവച്ചത്.

ABOUT THE AUTHOR

...view details