മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റർ യുണൈറ്റഡ് താരംസ്‌കോട് മക്‌ടോമിനിയെ സ്‌കോട്ടിലാന്‍റിന്യോയെന്ന് വിളിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ്. ലീഡ്സ് യുണൈറ്റഡിന് എതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി മിന്നും ഗോളുകളുമായി തിളങ്ങിയ മക്‌ടോമിനിക്കാണ് ബ്രൂണോ പുതിയ പേര് നല്‍കിയത്. " വെല്‍ഡണ്‍ സ്‌കോട്ടിലാഡിന്യോ " എന്ന് ബ്രൂണോ മക്‌ടോമിനിയുടെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വെല്‍ഡണ്‍ സ്‌ടോട്ടിലാന്‍റിന്യോയെന്ന് ബ്രൂണോ. ഇരുവരും ലീഡ്‌സ് യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍ സ്വന്തമാക്കിയിരുന്നു. ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളിന്‍റെ ജയമാണ് ആതിഥേയര്‍ നേടിയത്. കിക്കോഫിന് ശേഷമുള്ള രണ്ടാമത്തെ മിനിട്ടിലും മൂന്നാമത്തെ മിനിട്ടിലും ഗോളടിച്ച് മക്‌ടോമിനി യുണൈറ്റഡിന് വമ്പന്‍ തുടക്കം നല്‍കി.
ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത ഷോട്ട് ലീഡ്‌സിന്‍റെ ബോക്‌സിനുള്ളില്‍ ബോട്ടം കോര്‍ണറിലേക്കാണ് തുളച്ചുകയറിയത്. പിന്നാലെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് നല്‍കിയ പാസ് ലീഡ്‌സിന്‍റെ പ്രതിരോധത്തെ വകഞ്ഞുമാറ്റി വലയിലെത്തിച്ചു. പന്ത് മനോഹരമായി വരുതിയിലാക്കിയ ശേഷം വലയിലേക്ക് അനായാസം അടിച്ച് കയറ്റുകയായിരുന്നു. ലീഡ്‌സിന്‍റെ വല കാത്ത മെസ്‌ലിയര്‍ക്ക് രണ്ട് തവണയും കാഴ്‌ചക്കാരനായി നോക്കിനില്‍ക്കാനെ സാധിച്ചൂള്ളു. കളിയിലെ താരമായും മക്‌ടോമിനിയെ തെരഞ്ഞെടുത്തു. പ്രീമിയര്‍ ലീഗില്‍ മൂന്ന് മിനിട്ടിനുള്ളില്‍ ഇരട്ട ഗോള്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് മക്‌ടോമിനി.
മക്‌ടോമിനിയെയും ബ്രൂണോയെയും കൂടാതെ വിക്‌ടര്‍ ലിന്‍ഡെലോഫ്, ഡാനിയല്‍ ജയിംസ് എന്നിവരും യുണൈറ്റഡിനായി ഗോള്‍ സ്വന്തമാക്കി. കൂപ്പര്‍, സ്റ്റൂവര്‍ട്ട് ഡല്ലാസ് എന്നിവര്‍ ലീഡ്‌സിനായി ആശ്വാസ ഗോളുകള്‍ സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ സോള്‍ഷെയറുടെ ശിഷ്യന്‍മാര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ലീഡ്‌സ് യുണൈറ്റഡ് 14ാം സ്ഥാനത്താണ്.