സാവോ പോളോ: ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ഐസിയുവില്‍ നിന്നും മാറ്റി. പെലെയെ പ്രവേശിപ്പിച്ചിട്ടുള്ള സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതരാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
ഐസിയുവില്‍ നിന്നും മാറ്റിയതിന് പിന്നാലെ 90 മിനിറ്റും അധിക സമയവും കളിക്കാൻ താൻ തയ്യാറാണെന്ന് 80കാരനായ പെലെ പ്രതികരിച്ചു. സ്‌നേഹ സന്ദേശങ്ങള്‍ക്ക് നന്ദി പറയുന്നതായും തനിക്ക് ലഭിച്ച ആയിരക്കണക്കിന് സന്ദേശങ്ങൾ വായിച്ചിട്ടില്ലെന്ന് ഒരു നിമിഷം പോലും ചിന്തിക്കരുതെന്നും അദ്ദേഹം സമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.