കൊച്ചി: മുന്‍ സെര്‍ബിയന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ഇവാന്‍ വുകോമനോവിച്ചിനെ പരിശീലകനായി പ്രഖ്യാപിച്ച് ഐഎസ്‌എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സ്. വുകോമനോവിച്ച് പരിശീലകനായെത്തുമെന്ന് നേരത്തെ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും വ്യാഴായ്ചയാണ് ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സൈപ്രസ് ക്ലബ്ബായ അപ്പോല്ലോണ്‍ ലിമാസോളില്‍ നിന്നാണ് 43കാരനായ വുകോമനോവിച്ച് എത്തുന്നത്. 2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹപരിശീലകനായാണ് വുകോമനോവിച്ച് തന്‍റെ പരിശീലക കരിയര്‍ ആരംഭിക്കുന്നത്.