ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്‌ച വമ്പന്‍ പോരാട്ടം. മാഞ്ചസ്റ്റര്‍ സിറ്റി നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ നേരിടും. ലീഗിലെ ഈ സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ചെമ്പട ഇതിനകം ഫോമിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. മറുഭാഗത്ത് സീസണില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിയുടെ അക്കൗണ്ടില്‍ മൂന്ന് ജയങ്ങള്‍ മാത്രമാണ് ഉള്ളത്.
സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്‍റെ മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി. പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ സീസണിലെ കഴിഞ്ഞ മത്സരത്തില്‍ ഒളിമ്പിക്കോസിനെതിരായ മത്സരത്തില്‍ മറുപടിയില്ല മൂന്ന് ഗോളിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ഹോംഗ്രൗണ്ടില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ മത്സരത്തിലായിരുന്നു സിറ്റിയുടെ മിന്നും ജയം. ഈ കുതിപ്പ് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിറ്റി.
മറുഭാഗത്ത് ചെമ്പട കഴിഞ്ഞ സീസണിലെ ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കിലും കിരീടം നിലനിര്‍ത്താനുള്ള ഉറച്ച നീക്കങ്ങളാണ് നടത്തുന്നത്. പ്രതിരോധത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന പാളിച്ചകളാണ് പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പിനെ വലക്കുന്നത്. സിറ്റിക്ക എതിരായ മത്സരം വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ക്ലോപ്പ് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.
ഹോം മാച്ചാണോ എവേ മാച്ചാണോ എന്നത് പ്രധാനമല്ലെന്നും കഴിവ് ഉപയോഗിച്ച് പരമാവധി കളിക്കുമെന്നും അദ്ദേഹം പറ ഞ്ഞു. പരിക്കേറ്റ് മധ്യനിര താരം തിയാഗോ അല്‍ക്കാന്‍ട്ര സിറ്റിക്ക് എതിരെ കളിക്കാത്തത് ലിവര്‍പൂളിന് തിരിച്ചടിയാകും. തിയാഗോക്ക് വിശ്രമം വേണ്ടിവരുമെന്ന് ക്ലോപ്പ് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. അതേസമയം മുന്നേറ്റത്തില്‍ ഡിയാഗോ ജോട്ട ഉള്‍പ്പെടെയുള്ള തിരിച്ചെത്തുന്നത് ആശ്വാസം പകരുന്നുമുണ്ട്. ഞായറാഴ്‌ച രാത്രി 10 മണിക്കാണ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ പോരാട്ടം.