കേരളം

kerala

ETV Bharat / sports

ഐഎസ്എല്ലില്‍ ബംഗളൂരുവിന്‍റെ മുന്നേറ്റം

നേർത്ത് ഈസ്‌റ്റിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോല്‍പിച്ച് ലീഗിലെ പോയന്‍റ് പട്ടികയില്‍ ബംഗളൂരു ഒന്നാമതായി

By

Published : Dec 18, 2019, 8:08 PM IST

ഐഎസ്എല്‍ വാർത്ത  isl news  ബംഗളൂരു vs നോർത്ത് ഈസ്‌റ്റ് വാർത്ത  bengaluru vs northeast isl news
ഐഎസ്എല്‍

ഗുവാഹത്തി:ഐഎസ്എല്ലില്‍ നോർത്ത് ഈസ്‌റ്റിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു പരാജയപെടുത്തി. ഇതോടെ ലീഗില്‍ പോയിന്‍റ് പട്ടികയില്‍ ഗോവയെ പിന്നിലാക്കി 16 പോയിന്‍റോടെ ബംഗളൂരു ഒന്നാമതെത്തി. നായകന്‍ സുനില്‍ ഛേത്രിയുടെ മികവിലാണ് ബംഗളൂരുവിന്‍റെ ആദ്യ ഗോൾ പിറന്നത്.

രണ്ടാം പകുതിയിലെ 68-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് സുനില്‍ ഛേത്രി ഗോൾ നേടിയത്. നോർത്ത് ഈസ്‌റ്റിന്‍റെ പ്രതിരോധ താരം റേഗന്‍ സിങിന്‍റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടർന്നാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്. പ്രതിരോധ താരം ആല്‍ബർട്ട് ശേരന്‍ 80-ാം മിനുട്ടിലും നേർത്ത് ഈസ്‌റ്റിന്‍റെ വല കുലുക്കി.

ലീഗിലെ പോയിന്‍റ് പട്ടികയില്‍ 15 പോയിന്‍റുമായി ഗോവ രണ്ടാം സ്ഥാനത്തും 14 പോയന്‍റുമായി എടികെ മൂന്നാം സ്ഥാനത്തുമാണ്. ലീഗില്‍ മുംബൈക്ക് എതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരു പരാജയപെട്ടിരുന്നു. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മൂന്നിന് എതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബംഗളൂരുവിന്‍റെ പരാജയം. പൗരത്വ നിയമ ഭേദഗതിക്കെതിരായി ഗുവാഹത്തിയില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മത്സരം നേരത്തെ നടത്തുകയായിരുന്നു. സാധാരണ ഗതിയില്‍ 7.30-ന് നടക്കുന്ന മത്സരം ഇത്തവണ 6.30-തോടെ ആരംഭിച്ചു.

ABOUT THE AUTHOR

...view details