ലാലിഗയിൽ മൂന്ന് മത്സരങ്ങള്‍ ബാക്കി നിൽക്കെ കിരീടം ഉറപ്പിച്ച് ബാഴ്സലോണ. ലെവാന്‍റയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്.
ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മുന്നിൽ കണ്ട് സൂപ്പർ താരങ്ങളായ ലയണൽ മെസി, ജെറാഡ് പിക്വെ, സെർജിയോ ബുസ്ക്വെസ് എന്നിവരെ പുറത്തിരുത്തിയാണ് പരിശീലകൻ എർണസ്റ്റോ വാൽവർഡെ ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ ഗോൾ നേടാനാകാതെ വിഷമിച്ച ബാഴ്സ കിരീടം നേടാൻ രണ്ടാം പകുതിയിൽ മെസിയെ ഇറക്കി. 62-ാം മിനിറ്റിൽ മെസി കാറ്റാലൻ ക്ലബ്ബിന്‍റെ വിജയഗോളും നേടി.