കേരളം

kerala

ETV Bharat / sports

ആഴ്‌സണലിന്‍റെ ആയുധപ്പുര നിറയ്ക്കാൻ കുട്ടിന്യോ വരും - കുട്ടിന്യോ വാര്‍ത്ത

ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടിന്യോയെ ഗണ്ണേഴ്‌സിന്‍റെ തട്ടകത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ പുതിയ പരിശീലകന്‍ മൈക്കള്‍ അട്ടേരക്ക് കീഴില്‍ നടക്കുന്ന ഏറ്റവും വലിയ താര കൈമാറ്റമായി ഇത് മാറും.

arteta news  coutinho news  arsenal news  ആഴ്‌സണല്‍ വാര്‍ത്ത  കുട്ടിന്യോ വാര്‍ത്ത  അട്ടേര വാര്‍ത്ത
കുട്ടിന്യോ, അട്ടേര

By

Published : Jul 31, 2020, 9:53 PM IST

ലണ്ടന്‍: ബ്രസീലിയന്‍ മധ്യനിര താരം ഫിലിപ്പ് കുട്ടിന്യോക്കായി വാതില്‍ തുറന്ന് ആഴ്‌സണല്‍. കുട്ടിന്യോയെ കൈമാറ്റ വ്യവസ്ഥയില്‍ ബാഴ്‌സലോയില്‍ നിന്ന് ക്ലബില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പരിശീലകന്‍ മൈക്കല്‍ അട്ടേര. താരതമ്യേന ചെറിയ തുകയായ ഒമ്പത് മില്യണ്‍ പൗണ്ടാണ് കുട്ടിന്യോക്കായി ആഴ്‌സണല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

കുട്ടിന്യോക്ക് പകരം മധ്യനിര താരം മാറ്റിയോ ഗ്യുന്‍ഡോസ് ഗണ്ണേഴ്‌സില്‍ നിന്നും ബാഴ്‌സലോണയിലേക്ക് പോയേക്കും. നീക്കങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ പുതിയ പരിശീലകന്‍ മൈക്കല്‍ അട്ടേരക്ക് കീഴില്‍ നടക്കുന്ന ഏറ്റവും വലിയ താര കൈമാറ്റമായി ഇത് മാറും. മാറ്റിയോ ഗ്യുന്‍ഡോസിനായി ഇറ്റാലിയന്‍ സീരി എയിലെ വമ്പന്‍മാരായ യുവന്‍റസും രംഗത്ത് വന്നിട്ടുണ്ട്.

മാറ്റിയോ ഗ്യുന്‍ഡോസ് (ഫയല്‍ ചിത്രം).

കഴിഞ്ഞ സീസണില്‍ ബാഴ്സലോണയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ എത്തിയ കുട്ടിന്യോ 23 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകൾ നേടിയിരുന്നു. ഗോളടിയില്‍ മികവ് കാട്ടിയ കുട്ടിന്യോയെ സ്ഥിരപ്പെടുത്താന്‍ ബയേണ്‍ ശ്രമം നടത്തിരുന്നു.

കൂടുതല്‍ വായനക്ക്: എഫ്‌എ കപ്പ് ആര്‍ക്ക്; ലമ്പാര്‍ഡിനോ അട്ടേരക്കോ

2018 ജനുവരിയില്‍ 140 മില്യണ്‍ പൗണ്ടിന് ലിവര്‍പൂളില്‍ നിന്നുമാണ് കുട്ടിന്യോ നൗകാമ്പില്‍ എത്തുന്നത്. 2018-19 സീസണില്‍ ഏണസ്റ്റോ വാല്‍വര്‍ദേക്ക് കീഴില്‍ ലാലിഗ കിരീടം സ്വന്തമാക്കിയ ശേഷം കുട്ടിന്യോ ബാഴ്‌സലോണക്ക് വേണ്ടി കളിച്ചിട്ടില്ല.

ABOUT THE AUTHOR

...view details