മലയാളി താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്കു മടങ്ങിയെത്തുന്നു. ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിനുള്ള 35 അംഗ ടീമിലേക്കാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് അനസിനെ തിരിച്ചുവിളിച്ചത്. എഎഫ്സി ഏഷ്യൻ കപ്പിന്‍റെ ആദ്യ റൗണ്ടിൽ ഇന്ത്യ തോറ്റ് പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്ന് അനസ് വിരമിച്ചിരുന്നു.
അനസ് എടത്തൊടിക വീണ്ടും ദേശീയ കുപ്പായത്തിലേക്ക് - ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ്
ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിനുള്ള 35 അംഗ ടീമിലേക്കാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് അനസിനെ തിരിച്ചുവിളിച്ചത്
ഇന്‍റർകോണ്ടിനെന്‍റൽ കപ്പിനുള്ള 35 അംഗ ഇന്ത്യൻ ടീമിൽ അനസിനെയും പരിശീലകൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂർണമെന്‍റിനു മുന്നോടിയായി മുംബൈയിൽ ജൂൺ 25-ന് ആരംഭിക്കുന്ന ക്യാമ്പിൽ താരം പങ്കെടുക്കും. പുതിയ പരിശീലകൻ തന്നിലർപ്പിച്ച വിശ്വാസമാണ് വിരമിക്കൽ തീരുമാനം പിൻവലിക്കാൻ കാരണമെന്ന് അനസ് വ്യക്തമാക്കി. 35 അംഗ ടീമില്‍ അനസിനെ കൂടാതെ മറ്റ് മൂന്ന് മലയാളി താരങ്ങള്‍ കൂടി ഇടംപിടിച്ചിട്ടുണ്ട്. ജോബി ജസ്റ്റിന്‍, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവരാണ് ടീമില്‍ ഇടംനേടിയ മറ്റ് മലയാളികള്‍. അഹമ്മദാബാദില്‍ ജൂലൈ ഏഴ് മുതല്‍ 19 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്.