വാസ്‌കോ: ഐഎസ്‌എല്‍ കലാശപ്പോര് നടക്കുന്ന ഗോവ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ആംബുലന്‍സ്. പരിക്കേറ്റ അമയ് റെനവാഡേയെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോകാന്‍ വേണ്ടിയാണ് ആംബുലന്‍സ് എത്തിയത്. പരിക്കേറ്റ അമയ്‌ക്ക് പകരം മൊഹമ്മദ് റാക്കിപിനെയാണ് മുംബൈ ഇറക്കിയത്. അമയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീം അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത് നാടകീയ രംഗങ്ങളിലാണ് കലാശിച്ചത്.
ആദ്യപകുതി സമനിലയില്‍; ഐഎസ്‌എല്ലിനിടെ ഗ്രൗണ്ടില്‍ ആംബുലന്‍സും - isl update
അദ്യപകുതിയുടെ അധികസമയത്ത് മുംബൈയുടെ അമയ് റെനവാഡേക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ആംബുലന്‍സ് ഗ്രൗണ്ടിലെത്തിയത്
ഐഎസ്‌എല്‍
കൂടുതല്‍ വായനക്ക്:'ഹാമില്‍ട്ടണ് തുടക്കം പിഴച്ചു'; ബഹറിനിലെ ടെസ്റ്റ് ഡ്രൈവിനിടെ അപകടം
ഐഎസ്‌എല്‍ ഫൈനല്‍ പോരാട്ടത്തിന്‍റെ ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു. ഡേവിഡ് വില്യംസിലൂടെ ലീഡ് പിടിച്ച എടികെ മോഹന്‍ബഗാന് തിരിയുടെ ഓണ്‍ ഗോള്‍ തിരിച്ചടിയായി. റോയ് കൃഷ്‌ണയുടെ അസിസ്റ്റിലൂടെയാണ് വില്യംസ് വല കുലുക്കിയത്. മുംബൈയുടെ ഗോളടിക്കാനുള്ള ശ്രമം തടുക്കാന്‍ ശ്രമിക്കുന്നതിനിടെയിരുന്നു തിരിയുടെ ഓണ്‍ഗോള്‍.