ന്യൂഡല്‍ഹി: ലോകം മുഴുവന്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യയിലും അരങ്ങൊരുങ്ങുന്നു. വിവിധ ക്ലബുകളെ ചാമ്പന്യന്‍ഷിപ്പിനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍ ക്ഷണിച്ചു. ഇന്ത്യന്‍ സൂപ്പർ ലീഗിലും ഐ ലീഗിലും സെക്കന്‍ഡ് ഡിവിഷന്‍ ലീഗിലും കളിക്കുന്ന ക്ലബുകൾക്കാണ് ഫെഡറേഷന്‍റെ ക്ഷണം. ക്ലബുകളിലെ സീനയർ, റിസർവ്ഡ്, അണ്ടർ-19 ടീമുകൾക്ക് ചാമ്പ്യന്‍ഷിപ്പില്‍ അവസരമുണ്ടാകും.
ഫുട്‌സാല്‍; പന്ത് തട്ടാന്‍ ഇന്ത്യയും
ഇതിനകം ലോകത്ത് പലഭാഗത്തും ഫുട്‌സാല്‍ തരംഗമായി മാറിയിരിക്കുകയാണ്. രാജ്യത്തെ വിവധ ക്ലബുകളെ ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍ ക്ഷണിച്ചു
ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കായിക ഇനങ്ങളില്‍ ഒന്നാണ് ഫുട്‌സാലെന്ന് ഇതു സംബന്ധിച്ച കത്തിലൂടെ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. ഫുട്ബോൾ താരങ്ങളുടെ വളർച്ചക്ക് ഫുട്‌സാല്‍ സഹായിക്കും. 2020 ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളില്‍ ടൂർണമെന്‍റ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ചാമ്പ്യന്‍ ഷിപ്പില്‍ വിജയിക്കുന്ന ടീമിന് ഇന്ത്യയെ പ്രതിനിധീകരിച്ച് എഎഫ്‌സി ഫുട്‌സാല്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും വഴിയൊരുങ്ങുമെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ 10-ാം തീയ്യതി നടന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍ നിർവഹക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ഫെഡറേഷന്‍റെ കലണ്ടറില്‍ ഫുട്‌സാല്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.