ന്യൂഡല്‍ഹി: ബെംഗളൂരു എഫ്‌സിയുടെ എഎഫ്‌സി കപ്പ് പ്ലേ ഓഫ് മത്സരം ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ മാറ്റിവെച്ചു. ക്ലബ് ഈഗിൾസുമായുള്ള മത്സരത്തിനായി മാലദ്വീപിലെത്തിയ ടീമിലെ വിദേശതാരങ്ങളും സ്റ്റാഫും ഉൾപ്പെടുന്ന മൂന്നു പേര്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിനെ തുടര്‍ന്നാണ് തീരുമാനം.
read more: ചെല്‍സിക്ക് മുമ്പില്‍ അടിപതറി സിറ്റി; കിരീടത്തിനായി കാത്തിരിക്കണം
അതേസമയം അംഗീകരിക്കാനാവത്ത പെരുമാറ്റം നടത്തിയതിന് ബെംഗളൂരു എഫ്‍സി എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് മാലദ്വീപ് കായികമന്ത്രി അബ്ദുൽ മഹ്‌ലൂഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ, ടീം ഉടമ പാർഥ് ജിൻഡാൽ ട്വിറ്ററിലൂടെ ക്ഷമ ചോദിച്ച് രംഗത്തെത്തി.
read more: ബുംറയുടെ വലിയ ആരാധകനെന്ന് പേസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്
കളിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേയ് 11ന് ആതിഥേയരായ ക്ലബ് ഈഗിൾസുമായാണ് ബംഗളൂരുവിന്‍റെ മത്സരം നടക്കേണ്ടിയിരുന്നത്. ഇതിനായി വെള്ളിയാഴ്ചയാണ് ടീം മാലദ്വീപിലെത്തിയത്. എന്നാല്‍ എത്തരത്തിലാണ് ഇവര്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്ന് വ്യക്തമല്ല.