മിലാനിൽ നിന്ന് പടിയിറങ്ങി ഗട്ടൂസോ - മിലാൻ
ഈ സീസണില്‍ ടീമിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കഴിയാതിരുന്നതോടെയാണ് ഗട്ടൂസോ ടീം വിടാൻ തീരുമാനിച്ചത്
മിലാൻ :ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടീമിന്‍റെ ഇതിഹാസ താരം കൂടിയായ ഗെന്നാരോ ഗട്ടൂസോ. ഈ സീസണില്‍ ടീമിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കഴിയാതിരുന്നതോടെയാണ് ഗട്ടൂസോ ടീം വിടാൻ തീരുമാനിച്ചത്. 2021 വരെ കരാറുണ്ടായിരുന്ന ഗട്ടൂസോയുടെ പിന്മാറ്റം ഞെട്ടിക്കുന്നതായിരുന്നു. ഒന്നരവര്‍ഷം മുമ്പ് മിലാന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഗട്ടൂസോയ്ക്ക് കീഴില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു ടീം കാഴ്ചവെച്ചിരുന്നത്. എന്നാല്‍ സീസണിൽ തങ്ങളുടെ ചിരവൈരികളായ ഇന്‍ററിനോട് ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ് ഇത്തവണ ടീമിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായത്. 2017 സീസണിൽ ടീമിന്‍റെ പരിശീലകനായിരുന്ന വിൻസെൻസോ മൊണ്ടല്ലോ രാജിവെച്ചപ്പോളാണ് ഇതിഹാസ താരം കൂടിയായിരുന്ന ഗട്ടൂസോ മിലാന്‍റെ പരിശീലകനായെത്തുന്നത്.