ഐ.എസ്.എല്ലിൽ അഞ്ചാം സീസണിലെ ഫൈനലിൽ ഇന്ന്. ലീഗിലെ ഏറ്റവും കരുത്തരായ ബെംഗളൂരു എഫ്.സിയും-എഫ്.സി. ഗോവയുംഇന്ന് ഫൈനലിൽ ഏറ്റുമുട്ടും.സീസണിന്‍റെതുടക്കം മുതല്‍തന്നെ മികച്ച ഫോമില്‍ കളിക്കുന്ന രണ്ടു ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ചാമ്പ്യന്മാര്‍ ആരാകുമെന്ന് പ്രവചനാതീതം.
ഐ.എസ്.എൽ കലാശ പോരാട്ടം ഇന്ന്
ഫൈനലിൽ ആര് കപ്പ് ഉയർത്തിയാലും അവരുടെ കന്നി ഐ.എസ്.എൽ കിരീടമായിരിക്കുമത്. സീസണിന്‍റെ തുടക്കം മുതല്‍ തന്നെ മികച്ച ഫോമില്‍ കളിക്കുന്ന രണ്ടു ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ചാമ്പ്യന്മാര്‍ ആരാകുമെന്ന് പ്രവചനാതീതം.
ഇത് രണ്ടാം തവണയാണ് ഇരു ടീമും ഫൈനലിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ തവണ ചെന്നൈയിനോട് കലാശ പോരാട്ടത്തിൽ കിരീടം കൈവിട്ട ബെംഗളൂരു ഇത്തവണ പ്രതീക്ഷയിലാണ്. സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്താണ് ബെംഗളൂരു രണ്ടാം ഫൈനലിന് ഇറങ്ങുന്നത്. ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയാണ് ടീമിന്‍റെ ശ്രദ്ധാ കേന്ദ്രം. മിക്കു, ഉദാന്ത സിങ് എന്നിവരും ബെംഗളൂരുവിന്‍റെ ശക്തിയാണ്. പരിശീലകന്‍ കാള്‍സ് കൗഡ്രാറ്റിന്‍റെമികവും ബെംഗളൂവിന് പ്രതീക്ഷ നൽകുന്നു.
2015 ലെ ഫൈനലിസ്റ്റുകളായ ഗോവയും ചെന്നൈയിനോടാണ് കലാശപോരിൽ തോറ്റത്. അഞ്ചാം സീസണില്‍ ഗോവ തകർപ്പൻ പ്രകടനങ്ങളാണ് കാഴ്ച്ചവെച്ചത്. വിദേശ സ്ട്രൈക്കര്‍ ഫെറാന്‍ കോറോമിനെസാണ് ടീമിന്‍റെകുന്തമുന. ലീഗിലെ ടോപ് സ്‌കോററായ കൊറോമിനെസ് ഒരിക്കല്‍ക്കൂടി മികവ് നിലനിര്‍ത്തിയാല്‍ ഗോവക്ക് കപ്പുയര്‍ത്താം. പരിശീലകന്‍ സെര്‍ജി ലോബേറടീമിനെഒത്തിണക്കത്തോടെ കളിപ്പിക്കുന്നതും ഗോവക്ക്സാധ്യത നല്‍കുന്നു. ഇന്ന് ഫൈനലിൽ ആര് കപ്പ് ഉയർത്തിയാലും അവരുടെ കന്നി ഐ.എസ്.എൽ കിരീടമായിരിക്കുമത്. രാത്രി 7.30 ന് മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരം.