മുംബൈ: വിമൻസ് പ്രീമിയര്‍ ലീഗ് (ഡബ്ലിയുപിഎല്‍) പ്രഥമ പതിപ്പിന് മുന്നോടിയായുള്ള താരലേലത്തില്‍ പണം വാരി ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്‌മൃതിയെ 3.40 കോടി രൂപയ്‌ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിന്‍റെ കനത്ത വെല്ലുവിളി മറികടന്നാണ് 26കാരിയെ ബാംഗ്ലൂര്‍ കൂടാരത്തിലെത്തിച്ചത്.
WPL 2023 Auction: സ്‌മൃതി മന്ദാനയ്‌ക്കായി കോടികളെറിഞ്ഞ് ബാംഗ്ലൂര്‍, ഹര്‍മന്‍പ്രീത് മുംബൈയില്‍ - മുംബൈ ഇന്ത്യന്‍സ്
വിമൻസ് പ്രീമിയര്‍ ലീഗ് പ്രഥമ സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മുംബൈ ഇന്ത്യന്‍സ് 1.80 കോടി രൂപയ്‌ക്ക് സ്വന്തമാക്കി. ഹര്‍മനായും ശക്തമായ ലേലം വിളിയാണ് നടന്നത്. താരത്തിനായി ബാംഗ്ലൂര്‍ തുടക്കത്തില്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ മുംബൈയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിയത് ഡല്‍ഹി കാപിറ്റല്‍സാണ്.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മയെ 2.60 കോടി രൂപയ്‌ക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. മറ്റൊരു ഓള്‍ റൗണ്ടറായ ജമീമ റോഡ്രിഗസിനായി ഡല്‍ഹി കാപിറ്റല്‍സ് മുടക്കിയത് 2.2 കോടി രൂപയാണ്. ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മയേയും രണ്ട് കോടി രൂപയ്‌ക്ക് ഡല്‍ഹി സ്വന്തമാക്കി.