എഡ്ജ്ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ലോക റെക്കോഡുമായി ഇന്ത്യൻ നായകൻ ജസ്‌പ്രീത് ബുമ്ര. എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ബ്രോഡിന്‍റെ ഒരോവറില്‍ 35 റണ്‍സാണ് ബുമ്ര അടിച്ചെടുത്തത്. ടെസ്റ്റ് മത്സരത്തിലെ ഒരോവറില്‍ ഇത്രയും റണ്‍സ് പിറക്കുന്നത് ഇതാദ്യമാണ്.
വിൻഡീസ് ഇതിഹാസം ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള താരങ്ങളെയാണ് ബുമ്ര മറികടന്നത്. 2003ല്‍ ദക്ഷിണാഫ്രിക്കാന്‍ താരം റോബിന്‍ പീറ്റേഴ്‌സണെതിരെയാണ് ലാറ നേടിയ 28 റണ്‍സ് നേടിയിരുന്നു. മറ്റുരണ്ട് താരങ്ങള്‍ കൂടി ഒരോവറില്‍ 28 റണ്‍സ് നേടിയിട്ടുണ്ട്. 2013ല്‍ ജോർജ് ബെയ്‌ലി ജയിംസ് ആന്‍ഡേഴ്‌സണിന്റെ ഒരോവറില്‍ 28 അടിച്ചെടുത്തിരുന്നു. 2020ല്‍ ജോ റൂട്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജും 28 റണ്‍സ് നേടി.
ബുമ്ര VS ബ്രോഡ്; ഇന്ത്യൻ ഇന്നിങ്ങ്‌സിൽ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറിലായിരുന്നു ബുമ്രയുടെ സംഹാര താണ്ഡവം. ആദ്യ പന്തില്‍ തന്നെ ബുമ്ര ബൗണ്ടറി നേടി. രണ്ടാം പന്ത് ബൗൺസർ. കീപ്പർ സാം ബില്ലിങ്‌സിന്‍റെ തലയ്‌ക് മുകളിലൂടെ ബൗണ്ടറിയിലേക്ക് പറന്നതോടെ വൈഡുള്‍പ്പെടെ കിട്ടയത് അഞ്ച് റൺസ്.