ഓക്‌ലന്‍ഡ്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തകര്‍പ്പന്‍ റെക്കോഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് മിതാലി ഈ നേട്ടം സ്വന്തമാക്കിയത്. വനിതാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി സ്വന്തമാക്കിയ താരങ്ങളില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഡെബീ ഹോക്‌ലിയുടെ റെക്കോഡിനൊപ്പമെത്തി മിതാലി.
ഇരുവര്‍ക്കും 12 അർദ്ധ സെഞ്ച്വറികളാണ് ലോകകപ്പ് കരിയറിലുള്ളത്. തന്‍റെ ആറാം ഏകദിന ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്‌വേര്‍ഡ്‌സിനെ മറികടന്നാണ് റെക്കോഡ് പങ്കിട്ടത്.