സില്‍ഹെറ്റ്:വനിത ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ കടന്ന് ഇന്ത്യന്‍ ടീം. സെമിയില്‍ 74 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 74 റൺസ് മാത്രമാണ് എടുത്തത്.
വനിത ഏഷ്യ കപ്പ് ക്രിക്കറ്റ് ഇന്ത്യ ഫൈനലില്‍: സെമിയില്‍ തായ്‌ലന്‍ഡിനെതിരെ 74 റണ്‍സ് വിജയം - ദീപ്‌തി ശര്‍മ
കൃത്യതയോടെ പന്തെറിഞ്ഞ ബോളര്‍മാരാണ് വനിത ഏഷ്യ കപ്പ് ക്രിക്കറ്റ് സെമിയില്‍ തായ്‌ലന്‍ഡ് ടീമിനെതിരെ ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്.
ഇന്ത്യന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ തായ്‌ലന്‍ഡ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ടീമിന് മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയ്‌ക്ക് വെല്ലുവിളിയുയര്‍ത്താന്‍ സാധിച്ചില്ല. നാലോവറില്‍ ഏഴ് റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ ദീപ്‌തി ശര്‍മയാണ് മത്സരത്തില്‍ തായ്‌ലന്‍ഡ് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയത്.
ഇന്ത്യയ്‌ക്കായി രജേശ്വരി ഗെയ്‌ക്വാദ് രണ്ടും രേണുക സിങ്, സ്‌നേഹ റാണ ഷിഫാലി വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇന്ന് നടക്കുന്ന ശ്രീലങ്ക- പാകിസ്ഥന്‍ രണ്ടാം സെമിയിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മ (42), ഹര്‍മന്‍പ്രീത് കൗര്‍ (36) എന്നിവരുടെ ബാറ്റിങ് മികവിലാണ് 148 റണ്‍സ് നേടിയത്.