ട്രിനിഡാഡ്:ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറിയുമായി വെസ്റ്റ് ഇൻഡീസ് ഓപ്പണർ ഷായ് ഹോപ്പ്. വിൻഡീസ് കുപ്പായത്തിലെ തന്‍റെ 100-ാം ഏകദിന മത്സരമാണ് സെഞ്ച്വറി നേടി ഹോപ്പ് ആഘോഷമാക്കിയത്. 2016ൽ ശ്രീലങ്കക്കെതിരയാണ് ഏകദിനത്തിൽ ഷായ് ഹോപ്പ് അരങ്ങേറ്റം കുറിച്ചത്.
ദേശിയ ടീമിനായി കളിച്ച രണ്ടാമത്തെ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയാണ് ഹോപ്പ് തന്‍റെ വരവറിയിച്ചത്. വിൻഡീസിനായി 99 മത്സരങ്ങളിൽ നിന്ന് 4078 റണ്‍സായിരുന്നു താരത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. ഇതിൽ 12 സെഞ്ച്വറിയും 20 അർധ സെഞ്ച്വറിയും ഉൾപ്പെടും. 170 ആണ് താരത്തിന്‍റെ ടോപ് സ്‌കോർ.