രാജ്‌കോട്ട്: സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെ ബോളര്‍മാരും ഒത്തുപിടിച്ചതോടെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ 91 റണ്‍സിന്‍റെ വമ്പന്‍ ജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. 51 പന്തില്‍ 112 റണ്‍സടിച്ച് പുറത്താവാതെ നിന്ന സൂര്യയുടെ മികവില്‍ 229 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇന്ത്യ ലങ്കയ്‌ക്ക് മുന്നില്‍ വച്ചത്.
മറുപടിക്കിറങ്ങിയ സന്ദര്‍ശകരെ 137 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു. രണ്ടാം ടി20യിലെ മോശം പ്രകടനത്തിന് ഏറെ പഴികേട്ട യുവ പേസർമാരായ അർഷ്‌ദീപ് സിങ്ങും ഉമ്രാൻ മാലിക്കും ശക്തമായ തിരിച്ചുവരവാണ് രാജ്‌കോട്ടില്‍ നടത്തിയത്. ഇതില്‍ ശ്രീലങ്കന്‍ ബാറ്റര്‍ മഹേഷ് തീക്ഷണയുടെ ഓഫ് സ്റ്റംപ് പറപ്പിച്ച ഉമ്രാന്‍റെ പ്രകടനം ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു.