കേരളം

kerala

വിമര്‍ശനം കടുത്തു ; ഒരൊറ്റ ദിവസത്തിനുള്ളില്‍ സല്‍മാന്‍ ബട്ടിന്‍റെ കസേര തെറിച്ചു

By ETV Bharat Kerala Team

Published : Dec 3, 2023, 3:37 PM IST

Wahab Riaz on Salman Butt Removal : തന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമാവാന്‍ കഴിയില്ലെന്ന് സല്‍മാന്‍ ബട്ടിനെ അറിയിച്ചതായി വഹാബ് റിയാസ്.

Wahab Riaz on Salman Butt Removal  Wahab Riaz  Salman Butt  Salman Butt Removed as PBC Selection Consultant  Pakistan Cricket Board  Pakistan Cricket Board Removed Salman Butt  സല്‍മാന്‍ ബട്ട്  സല്‍മാന്‍ ബട്ട് പാകിസ്ഥാന്‍ സെലക്ഷന്‍ കമ്മിറ്റി  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  പാകിസ്ഥാന്‍ സെലക്‌ടര്‍ വഹാബ് റിയാസ്
Wahab Riaz on Salman Butt Removal Pakistan Cricket Board

ലാഹോര്‍ :പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. സെലക്ഷന്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഒരൊറ്റ ദിവസത്തിനുള്ളില്‍ മുന്‍ താരം സല്‍മാന്‍ ബട്ടിന് സ്ഥാനനഷ്‌ടം (Salman Butt Removed as Selection Consultant by Pakistan Cricket Board ). കുപ്രസിദ്ധമായ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട സല്‍മാന്‍ ബട്ടിനെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് എടുത്തതിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

തന്‍റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയില്‍ സല്‍മാന്‍ ബട്ട് ഉണ്ടാവില്ലെന്ന് മുഖ്യ സെലക്‌ടര്‍ വഹാബ് റിയാസ് ലാഹോറില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. "സല്‍മാന്‍ ബട്ടിനെയും എന്നെയും ചേര്‍ത്തുകൊണ്ട് ആളുകള്‍ പലതും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതിനാൽ, സല്‍മാന്‍ ബട്ടിനെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് എടുത്ത തീരുമാനം മാറ്റുകയാണ്.

ഇതിനകം തന്നെ സൽമാൻ ബട്ടുമായി ഞാന്‍ ഇക്കാര്യം സംസാരിച്ചു. എന്‍റെ ടീമിന്‍റെ ഭാഗമാകാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള ആള്‍ എന്ന നിലയിലാണ് സല്‍മാന്‍ ബട്ടിനെ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമാക്കിയത്. എന്നാല്‍ ചില മാധ്യമ സ്ഥാപനങ്ങളും ആളുകളും തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്" - വഹാബ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു (Wahab Riaz on Salman Butt Removal).

ഏകദിന ലോകകപ്പോടെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യന്‍ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പിന് ഫേവറേറ്റുകളായി എത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ പാക് ടീമിന് കഴിഞ്ഞിരുന്നില്ല. ടൂര്‍ണമെന്‍റില്‍ ടീം മോശം പ്രകടനം നടത്തുന്നതിനിടെ മുഖ്യ സെലക്‌ടറായിരുന്ന ഇന്‍സമാം ഉല്‍ ഹഖ്‌ രാജിവച്ചിരുന്നു.

ALSO READ:ഷമി ഹീറോ തന്നെ... പക്ഷേ ടീം ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഇല്ല... ഇനി ടെസ്റ്റ് മാത്രം...

തല്‍സ്ഥാനത്തേക്കാണ് വഹാബ് റിയാസിനെ നിയമിച്ചിരിക്കുന്നത്. കമ്മിറ്റി അംഗങ്ങളായി സൽമാൻ ബട്ടിനെ കൂടാതെ കമ്രാൻ അക്‌മല്‍, റാവു ഇഫ്‌തിഖര്‍ അഞ്ജും എന്നിവരെ ആയിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ സൽമാൻ ബട്ടിന്‍റെ നിയമനത്തിനെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റമീസ് രാജ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്ത് എത്തുകയായിരുന്നു. 2010-ല്‍ ലോർഡ്‌സ് ടെസ്റ്റിനിടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിനെ തന്നെ പ്രതിരോധത്തിലാക്കിയ ഒത്തുകളി വിവാദം ഉയര്‍ന്നത്.

ALSO READ: ഓസീസിന് എതിരെ കളിക്കുമ്പോൾ പാക് താരങ്ങൾ ഉറുദു ഉപയോഗിക്കില്ല... കാരണം ഓസീസ് താരം...

സംഭവവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും സല്‍മാന്‍ ബട്ടിന് 10 വർഷത്തെ വിലക്ക് ഐസിസി ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ 30 മാസത്തെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. സല്‍മാന്‍ ബട്ടിനൊപ്പം മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവരും സംഭവത്തില്‍ പ്രതികളായിരുന്നു.

ALSO READ: 'അക്കാര്യം പഞ്ഞത് മഹി ഭായ്'; ടി20 കരിയറില്‍ നിര്‍ണായകമായ ഉപദേശത്തെക്കുറിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്

ABOUT THE AUTHOR

...view details