കൊളംബോ: ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറിന്‍റ നെടുന്തൂണുകളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit sharma) മുന്‍ നാകയന്‍ വിരാട് കോലിയും (virat kohli ). ഇരുവരും തമ്മില്‍ ഭിന്നതകളുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് പഴക്കമേറെയാണ്. ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്‍റെയും കോലിയുടേയും നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളുണ്ടെന്ന് വരെയായിരുന്നു അപവാദങ്ങള്‍.
ഇരു താരങ്ങളും പലതവണ തള്ളിക്കളഞ്ഞിട്ടും ഈ അപവാദങ്ങള്‍ക്ക് അറുതിയുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഒരിക്കല്‍കൂടി തുറന്ന് കാട്ടിയിരിക്കുകയാണ് ഇരുവരും. ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ (India vs Sri Lanka) മത്സരത്തിനിടെ പലതവണയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം രോഹിതും കോലിയും അടിവരയിട്ടത്.
ലങ്കന്‍ ഇന്ത്യന്‍സിന്‍റെ മധ്യത്തില്‍ ദാസുന്‍ ഷനകയെ ( Dasun Shanaka ) സ്ലിപ്പില്‍ രോഹിത് ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ കയ്യിലൊതുക്കിയപ്പോള്‍ ആദ്യം ഓടിയെത്തി കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് വിരാടായിരുന്നു (Virat Kohli hugs Rohit Sharma in India vs Sri Lanka match Asia Cup 2023). മുന്‍ നിരയില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടപ്പെടുമ്പോള്‍ ലങ്കയ്‌ക്ക് നായകന്‍ ദാസുന്‍ ഷനകയിലുള്ള പ്രതീക്ഷ ഏറെയായിരുന്നു.
എന്നാല്‍ രോഹിത്തിന്‍റെ പറക്കും ക്യാച്ചില്‍ താരത്തിന് വന്നപാടെ മടങ്ങേണ്ടി വന്നത് ടീമിന്‍റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി. നേരത്തെ സദീര സമരവിക്രമയെ കുല്‍ദീപ് യാദവ് കെഎല്‍ രാഹുലിന്‍റെ കയ്യിലെത്തിച്ചതിന് ശേഷവും ഇരുവരും ഒന്നിച്ച് തന്നെയായിരുന്നു ആഘോഷം.
മത്സരത്തിനിടെ ഫീല്‍ഡർമാരെ വിന്യസിക്കുന്നതിലും ബൗളർമാരെ മാറ്റി പരീക്ഷിക്കുന്നതിലും ഇരുവരും തമ്മിലുള്ള ചർച്ചകൾ ടെലിവിഷൻ കാമറകൾ സൂം ചെയ്‌തിരുന്നു. ലങ്കൻ ബാറ്റിങിനിടെ മൈതാനത്ത് ഓരോ ഓവറിന് ശേഷവും ദീർഘനേരം ഇരുവരും തമ്മില്‍ സംസാരിക്കുന്നതും വിക്കറ്റുകൾ ആഘോഷമാക്കുന്നതും ടീം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയില്‍ ആരാധകർക്കും ടീം മാനേജ്‌മെന്‍റിനും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.