മെല്‍ബണ്‍: ക്രിക്കറ്റിന്‍റെ 'ഗോട്ട്' ആയി താന്‍ തന്നെ കണക്കാക്കുന്നില്ലെന്ന് ഇന്ത്യയുടെ ഇതിഹാസ താരം വിരാട് കോലി. തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ പേര്‍ ഗൂഗിളില്‍ തിരഞ്ഞ ചോദ്യത്തോടുള്ള ഉത്തരമായാണ് കോലിയുടെ പ്രതികരണം. സച്ചിൻ ടെണ്ടുൽക്കറും സർ വിവിയൻ റിച്ചാർഡ്‌സും മാത്രമാണ് ഈ സ്ഥാനത്തിന് അര്‍ഹരെന്നും താരം പറഞ്ഞു.
കോലിയുടെ 34ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇതിന്‍റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ക്രിക്കറ്റിലെ 'ഗോട്ട്' ആണോ കോലിയെന്ന ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ഈ ചോദ്യത്തിന് കോലി നല്‍കിയ മറുപടി ഇങ്ങനെ... "അല്ല, ഞാൻ എന്നെ ക്രിക്കറ്റിലെ ഗോട്ട് ആയി കണക്കാക്കുന്നില്ല. രണ്ട് പേര്‍ മാത്രമാണ് ആ സ്ഥാനത്തിന് അര്‍ഹര്‍. സച്ചിൻ ടെണ്ടുൽക്കറും സർ വിവിയൻ റിച്ചാർഡ്‌സും മാത്രമാണത്." കോലി പറഞ്ഞു.
വീഡിയോയിലെ മറ്റ് പ്രധാന ചോദ്യങ്ങള്‍
ഇഷ്‌ട ഓസ്‌ട്രേലിയൻ ഗ്രൗണ്ട്?
അഡ്‌ലെയ്‌ഡ് ഓവൽ