കേരളം

kerala

ETV Bharat / sports

തലങ്ങും വിലങ്ങും പന്തുപായിക്കുന്ന ആക്രമണോത്സുകത ; 'കോലിയാട്ട'ത്തിന്‍റെ ചൂടറിഞ്ഞ ബോളര്‍മാരെത്ര

Happy Birthday Virat Kohli : ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് ഇന്ന് 35-ാം പിറന്നാള്‍

Virat Kohli aggression  Virat Kohli  Muttiah Muralitharan  Muttiah Muralitharan on Virat Kohli aggression  Happy Birthday Virat Kohli  വിരാട് കോലി  വിരാട് കോലി ബെര്‍ത്ത് ഡേ  മുത്തയ്യ മുരളീധരന്‍
Virat Kohli aggression Muttiah Muralitharan Happy Birthday Virat Kohli

By ETV Bharat Kerala Team

Published : Nov 5, 2023, 1:22 PM IST

Updated : Nov 5, 2023, 8:13 PM IST

റെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പോസ്റ്റര്‍ ബോയ്‌ ആണ് വിരാട് കോലി (Virat Kohli). സച്ചിനടക്കമുള്ള ഇതിഹാസങ്ങള്‍ അരങ്ങൊഴിയുമ്പോള്‍ രാജ്യത്തെ കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷ കാക്കാന്‍ ആരെന്ന ചോദ്യത്തിന്‍റെ ഉത്തരം തന്‍റെ മിന്നും പ്രകടനങ്ങള്‍ കൊണ്ടാണ് വിരാട് കോലി നല്‍കിയത്. നിരവധിയായ മത്സരങ്ങളിലാണ് തന്‍റെ മികവിനാല്‍ ആരാധകരുടെ കിങ് കോലി ഇന്ത്യന്‍ ടീമിനെ അഭിമാന വിജയങ്ങളിലേക്ക് നയിച്ചത്.

കളിക്കളത്തിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കൊപ്പം ഏറെ ചര്‍ച്ചയാവാറുള്ളത് താരത്തിന്‍റെ ആക്രമണോത്സുകത കൂടിയാണ് (Virat Kohli aggression). ഇതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. എന്നാല്‍ പുറത്തെ വാക്കുകള്‍ക്ക് ചെവി നല്‍കാതെ തന്‍റെ ആക്രമണോത്സുകത എപ്പോഴും കോലി കൂടെ കൂട്ടാറുണ്ട്.

ALSO READ: കണ്ണഞ്ചും കവര്‍ ഡ്രൈവുകള്‍, പാഞ്ഞും പറത്തിയും റണ്‍സുയര്‍ത്തുന്ന മാന്ത്രികത ; കോലിയെന്ന ക്ലാസ് ബാറ്റര്‍

ടീമിന്‍റെ നായകനായിരുന്നപ്പോഴും അല്ലാതിരിക്കുമ്പോഴും കോലി എപ്പോഴും കോലി തന്നെ. സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം എതിരാളികളില്‍ സമ്മര്‍ദം ചെലുത്താനുമാണ് തന്‍റെ ആക്രമണോത്സുകത കോലി ഏറെ തന്ത്രപരമായി തന്നെ കൈകാര്യം ചെയ്യാറുള്ളത്. ഇതിനപ്പുറം കോലിയുടെ ഈ പ്രവര്‍ത്തി സഹതാരങ്ങളില്‍ നിറയ്‌ക്കുന്ന ഊര്‍ജം കുറച്ചൊന്നുമല്ലെന്ന് ക്രിക്കറ്റ് ലോകം ഏറെ അറിഞ്ഞതാണ്.

വിരാട് കോലി

ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റ് വീഴ്‌ത്തുമ്പോള്‍ അവരേക്കാള്‍ വലിയ ആഘോഷങ്ങള്‍, അതും മതിമറന്നുതന്നെ നടത്തുന്ന കോലിയെ ആരാധക ലോകം എത്ര കാലം കഴിഞ്ഞാലും മറക്കില്ലെന്നുറപ്പ്. ഇനി 'ചൂടന്‍' കോലിയെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി ഇതാണ്.

ALSO READ:ഹൊബാര്‍ട്ടിലെ ഐതിഹാസിക ഇന്നിങ്‌സ് ; വിരാട് കോലിയുടെ ചേസ് മാസ്റ്റര്‍ അവതാരപ്പിറവി

അതുനല്‍കിയതാവട്ടെ ശ്രീലങ്കന്‍ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും. "അതവന്‍റെ കളിയോടുള്ള അഭിനിവേശമാണ്. ഒരിക്കൽ അത് നഷ്‌ടപ്പെടുകയാണെങ്കില്‍ പിന്നെ വിരാട് കോലിയില്ല. കളത്തിന് പുറത്തെ കോലി ഒരു മാന്യനാണ്. ഏറെ ശാന്തനായ വ്യക്തി. കോലിയെ കോലിയാക്കിയത് ഇതേ ആക്രമണോത്സുകതയാണ്" എന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍ (Muttiah Muralitharan wants Virat Kohli to continue being aggressive).

ALSO READ: നെയ്‌ത 'നൂറുകള്‍' ചരിത്ര നേട്ടത്തിനരികെ ; റണ്‍വേട്ടയിലെ 'കോലി കല'

നൂറിലേറെക്കോടി ജനങ്ങളുടെ പ്രതീക്ഷയും പേറി കളത്തിലിറങ്ങുമ്പോള്‍ കോലിക്ക് എങ്ങനെ നിറം മങ്ങാനാവും. സ്വയം മെച്ചപ്പെട്ടും സഹതാരങ്ങളില്‍ ഊര്‍ജം പകര്‍ന്നും തന്‍റെ ആക്രമണോത്സുക കോലി തുടരട്ടെ. തന്‍റെ ചോരയും നീരും നല്‍കി കളിക്കളത്തില്‍ കോലി തുടരുന്ന പോരാട്ടങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തുമെന്ന ഉറപ്പ് ഓരോ ആരാധകര്‍ക്കുമുണ്ട്.

ALSO READ: Mohammad Rizwan On Virat Kohli വിരാട് കോലിയുടെ പിറന്നാളിന് ഇത്തവണ മധുരമേറും...; പാക് താരം മുഹമ്മദ് റിസ്‌വാന്‍റെ പ്രവചനം ഇങ്ങനെ

കഴിഞ്ഞ കാലങ്ങളിലെ താരത്തിന്‍റെ നേട്ടങ്ങള്‍ തന്നെയാണ് ഇതിന് സാക്ഷ്യം പറയുക. ഇനി നേടാനിരിക്കുന്ന കൂടുതല്‍ റെക്കോഡുകള്‍ ഇതിന് അടിവരയിടുകയും ചെയ്യും. ഇന്ന് 35-ാം പിറന്നാള്‍ ആഘോഷിക്കുന്ന വിരാട് കോലിക്ക് എല്ലാവിധ ആശംസകളും (Happy Birthday Virat Kohli).

Last Updated : Nov 5, 2023, 8:13 PM IST

ABOUT THE AUTHOR

...view details