കേരളം

kerala

ETV Bharat / sports

സഞ്‌ജു ഫയറായി; വിജയ് ഹസാരെയില്‍ പുതുച്ചേരിക്കെതിരെ തകര്‍പ്പന്‍ വിജയുമായി കേരളം - സഞ്‌ജു സാംസണ്‍

Kerala vs Puducherry highlights: വിജയ്‌ ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് 6 വിക്കറ്റ് ജയം.

Vijay Hazare Trophy 2023  Kerala vs Puducherry  Kerala vs Puducherry highlights  Sanju Samson  Sanju Samson in Vijay Hazare Trophy 2023  വിജയ് ഹസാരെ ട്രോഫി  വിജയ് ഹസാരെ ട്രോഫി 2023  കേരളം vs പുതുച്ചേരി  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫി 2023
Vijay Hazare Trophy 2023 Kerala vs Puducherry highlights

By ETV Bharat Kerala Team

Published : Dec 3, 2023, 4:02 PM IST

ആളൂര്‍:വിജയ് ഹസാരെ ട്രോഫി (Vijay Hazare Trophy 2023) ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ വിജയം തുടര്‍ന്ന് കേരളം. പുതുച്ചേരിക്കെതിരെ ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് കേരളം സ്വന്തമാക്കിയത് (Kerala vs Puducherry). ആളുരിലെ കെഎസ്‌സിഎ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി ഉയര്‍ത്തിയ 117 റണ്‍സിന്‍റെ വിജയ ലക്ഷ്യം 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ കേരളം നേടി എടുക്കുകയായിരുന്നു. (Vijay Hazare Trophy 2023 Kerala vs Puducherry highlights).

സ്‌കോര്‍ പുതുച്ചേരി- 116 (32.2), കേരളം- 121/4 (19.5). 13 പന്തില്‍ പുറത്താവാതെ 35 റണ്‍സടിച്ച ക്യാപ്റ്റന്‍ സഞ്‌ജു സാംസണാണ് (Sanju Samson) കേരളത്തിന്‍റെ ടോപ് സ്‌കോറര്‍. 38 പന്തില്‍ നാല് ബൗണ്ടറി സഹിതം 25 റണ്‍സ് നേടിയ സച്ചിന്‍ ബേബിയും പുറത്താവാതെ നിന്നു. പുതുച്ചേരി ഉയര്‍ത്തിയ കുഞ്ഞന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന്‍റെ തുടക്കം പാളിയിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സ് മാത്രം നില്‍ക്കെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (11 പന്തില്‍ 8) പുറത്ത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബി ഒരറ്റത്ത് നിന്നെങ്കിലും അധികം വൈകാതെ രോഹന്‍ കുന്നുമ്മല്‍ (28 പന്തില്‍ 23), വിഷ്ണു വിനോദ് (21 പന്തില്‍ 22), അബ്‌ദുള്‍ ബാസിത് (10 പന്തില്‍ 5) എന്നിവര്‍ തിരിച്ച് കയറിയതോടെ കേരളം നാലിന് 84 റണ്‍സ് എന്ന നിലയില്‍ പ്രതിരോധത്തിലായി.

പക്ഷെ ആറാം നമ്പറില്‍ ക്രീസിലെത്തിയ സഞ്‌ജു വെടിക്കെട്ടുമായി കളം നിറഞ്ഞതോടെ കേരളം അനായാസം വിജയ തീരത്തേക്ക് എത്തി. നാല് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമാണ് സഞ്‌ജു അടിച്ചത്. പുതുച്ചേരിക്കായി അരുൾപ്രകാശം അരവിന്ദ്‌രാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പുതുച്ചേരിയെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഖില്‍ സ്കറിയയും സിജോമോന്‍ ജോസഫും ചേര്‍ന്നാണ് പിടിച്ച് കെട്ടിയത്. ബേസില്‍ തമ്പി രണ്ടും അഖിന്‍ സത്താര്‍ ഒന്നും വിക്കറ്റ് വീഴ്‌ത്തി.

തുടക്കം തന്നെ ഏറ്റ പ്രഹരത്തില്‍ നിന്നും തിരിച്ചുകയറാന്‍ കഴിയാതിരുന്ന പതുച്ചേരിക്ക് 49 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാബിദ് അഹമ്മദിന്‍റെ ഇന്നിങ്‌സാണ് തുണയായത്. ആര്‍കാശ് കര്‍ഗവെ (27 പന്തില്‍ 25), എസ് പരേമശ്വരന്‍ (21 പന്തില്‍ 10), സിദാഖ് സിങ് (38 പന്തില്‍ 12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.

ALSO READ:'പന്ത് ചുരണ്ടിയ വാര്‍ണര്‍ക്ക് ഹീറോ പരിവേഷം നല്‍കി എന്തിനൊരു യാത്രയയപ്പ് ?, അടിവരയിടുന്നത് അതേ അഹങ്കാരം'; തുറന്നടിച്ച് മിച്ചല്‍ ജോണ്‍സണ്‍

നാല് പേര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. വിജയത്തോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് കേരളം. അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വിജയവുമായി 16 പോയിന്‍റാണ് കേരളത്തിനുള്ളത്. അഞ്ചില്‍ അഞ്ചും ജയിച്ച് 20 പോയിന്‍റുള്ള മുംബൈയാണ് തലപ്പത്ത്. അതേസമയം ഡിസംബര്‍ അഞ്ചിന് റെയില്‍വേസിനെതിരെയാണ് കേരളം വീണ്ടും കളിക്കാനിറങ്ങുക.

ABOUT THE AUTHOR

...view details