കേരളം

kerala

ETV Bharat / sports

റണ്‍മല കയറാനാകാതെ മഹാരാഷ്ട്ര, വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ - Sanju Samson

Kerala vs Maharashtra Highlights: വിജയ്‌ ഹസാരെ ട്രോഫി പ്രീ- ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രയെ 153 റണ്‍സിന് തോല്‍പ്പിച്ച് കേരളം.

Vijay Hazare Trophy 2023  Kerala vs Maharashtra Highlights  Kerala in quarter final Vijay Hazare Trophy 2023  വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍  കേരളം vs മഹാരാഷ്‌ട്ര  വിജയ് ഹസാരെ ട്രോഫി 2023  രോഹന്‍ കുന്നുമ്മല്‍ വിജയ് ഹസാരെ ട്രോഫി സെഞ്ചുറി  കൃഷ്‌ണ പ്രസാദ് വിജയ് ഹസാരെ ട്രോഫി സെഞ്ചുറി  Sanju Samson  സഞ്‌ജു സാംസണ്‍
Vijay Hazare Trophy 2023 Kerala vs Maharashtra Highlights

By ETV Bharat Kerala Team

Published : Dec 9, 2023, 6:13 PM IST

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി 2023 (Vijay Hazare Trophy 2023) ഏകദിന ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന് കേരളം. പ്രീ- ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രയെ 153 റണ്‍സിന് പൊളിച്ചടക്കിയാണ് കേരളത്തിന്‍റെ മുന്നേറ്റം. (Kerala vs Maharashtra Highlights)

ഓള്‍ റൗണ്ടിങ് മികവുമായാണ് കേരളം കളി പിടിച്ചത്. ബാറ്റിങ്ങില്‍ രോഹന്‍ കുന്നുമ്മലും കൃഷ്‌ണ പ്രസാദും ബോളിങ്ങില്‍ ശ്രേയാസ് ഗോപാലും വൈശാഖ് ചന്ദ്രനും തിളങ്ങി. ആദ്യം ബാറ്റ് ചെയ്‌ത കേരളം നേടിയ 383 റണ്‍സിന്‍റെ റെക്കോഡ് സ്‌കോര്‍ പിന്തുടര്‍ന്ന മഹാരാഷ്‌ട്ര 37.4 ഓവറില്‍ 230 റണ്‍സിന് പുറത്താവുകയായിരുന്നു.

അടിക്ക് തിരിച്ചടി: ഓപ്പണര്‍മാരായ ഓം ഭോസലയും (71 പന്തില്‍ 78), കൗശല്‍ താംബെയും (52 പന്തില്‍ 50) മാത്രമാണ് മഹാരാഷ്‌ട്രയ്‌ക്കായി പൊരുതിയത്. അടിക്ക് തിരിച്ചടിയെന്നോണം ഇരുവരും കളിച്ചതോടെ മികച്ച തുടക്കം തന്നെയായിരുന്നു മഹാരാഷ്‌ട്രയ്‌ക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 139 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 21-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ കൗശലിനെ നേരിട്ട ത്രോയില്‍ ശ്രേയസ് ഗോപാല്‍ റണ്ണൗട്ടാക്കിയതോടെയാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്.

പിന്നീട് കൂട്ടത്തകര്‍ച്ച:അധികം വൈകാതെ ഓം ഭോസലയെ ശ്രേയസ് അബ്‌ദുള്‍ ബാസിത്തിന്‍റെ കയ്യിലെത്തിച്ചതോടെ മഹാരാഷ്‌ട്രയ്‌ക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. ക്യാപ്റ്റന്‍ കേദാര്‍ ജാദവിനെ (7 പന്തില്‍ 11) ബേസില്‍ തമ്പിയുടെ പന്തില്‍ സഞ്‌ജു സാംസണ്‍ പറന്ന് പിടിച്ചു. അന്‍കിത് ബവാനെ (17 പന്തില്‍ 15) അഖിന്‍ സത്താറും സഞ്‌ജുവിന്‍റെ കയ്യിലെത്തിച്ചു.

സിദ്ധാര്‍ഥ് മഹാത്രേ (16 പന്തില്‍ 17), ആസിം കാസി ( 8 പന്തില്‍ 4) എന്നിവരെ വൈശാഖ് ചന്ദ്രന്‍ വീഴ്‌ത്തി. തുടര്‍ന്ന് ഒന്നിച്ച നിഖില്‍ നായ്‌കും രാമകൃഷ്‌ണന്‍ ഘോഷും ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. എന്നാല്‍ ഘോഷിനെ (19 പന്തില്‍ 20) മടക്കിയ ശ്രേയസ് മഹാരാഷ്‌ട്രയ്‌ക്ക് വീണ്ടും പ്രഹരം നല്‍കി. തുടര്‍ന്നെത്തിയ പ്രദീപ് ദാദ്ധേയെ വൈശാഖ് ചന്ദ്രന്‍ ഗോള്‍ഡന്‍ ഡക്കാക്കി.

പിന്നാലെ നിഖില്‍ നായിക് (27 പന്തില്‍ 21), മനോജ് ഇന്‍ഗലെ (2 പന്തില്‍ 0) എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കിയ ശ്രേയസ് കേരളത്തിന്‍റെ വിജയം വൈകിപ്പിച്ചില്ല. സോഹന്‍ ജമേല്‍ (6 പന്തില്‍ 2) പുറത്താവാതെ നിന്നു. വൈശാഖ് ചന്ദ്രന്‍ ഒമ്പത് ഓവറില്‍ 39ന് മൂന്നും ശ്രേയസ് ഗോപാല്‍ 8.4 ഓവറില്‍ 35ന് നാലും വിക്കറ്റുകളാണ് വീഴ്‌ത്തിയത്.

റെക്കോഡ് സ്‌കോറടിച്ച് കേരളം:നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത് കേരളം നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തിലാണ് 383 റണ്‍സിലേക്ക് എത്തിയത്. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ ( Rohan Kunnummal ) , കൃഷ്‌ണ പ്രസാദ് (Krishna Prasad) എന്നിവരുടെ സെഞ്ചുറിയാണ് ടൂര്‍ണമെന്‍റ് ചരിത്രത്തിലെ തന്നെ വലിയ സ്‌കോറിലേക്ക് കേരളത്തെ നയിച്ചത്.

144 പന്തില്‍ 144 റണ്‍സുമായി കൃഷ്‌ണ പ്രസാദ് ടോപ്‌ സ്‌കോററായപ്പോള്‍ 95 പന്തുകളില്‍ 120 റണ്‍സായിരുന്നു രോഹന്‍ നേടിയത്. ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ Sanju Samson (25 പന്തില്‍ 29), വിഷ്‌ണു വിനോദ് (23 പന്തില്‍ 43) അബ്‌ദുള്‍ ബാസിത് (18 പന്തില്‍ 35*) എന്നിവരും നിര്‍ണായകമായി. ബാസിത്തിനൊപ്പം സച്ചിന്‍ ബേബിയും (2 പന്തില്‍ 1*) പുറത്താവാതെ നിന്നു.

ALSO READ: രക്ഷകനായി ഗ്ലെന്‍ ഫിലിപ്‌സ്; ബംഗ്ലാദേശിനോട് പ്രതികാരം ചെയ്‌ത് കിവീകള്‍, പരമ്പര സമനിലയില്‍

ABOUT THE AUTHOR

...view details