കേരളം

kerala

ETV Bharat / sports

'അശ്വിനെ പുറത്തിരുത്തുന്നത് നിഗൂഢം; അന്വേഷണം വേണം': വെങ്‌സർക്കാർ - t20 world cup

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്‌റ്റ് പരമ്പരയിലാണ് 35കാരനായ ആശ്വിന്‍ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്.

Dilip Vengsarkar  R Ashwin  വെങ്‌സർക്കാർ  ആര്‍ ആശ്വിന്‍  ബിസിസിഐ  ദിലീപ് വെങ്‌സർക്കാർ  t20 world cup  ടി20 ലോകകപ്പ്
'അശ്വിനെ പുറത്തിരുത്തുന്നത് നിഗൂഢം; അന്വേഷണം വേണം': വെങ്‌സർക്കാർ

By

Published : Nov 3, 2021, 4:15 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ സീനിയര്‍ സ്‌പിന്നര്‍ ആര്‍ ആശ്വിനെ തുടര്‍ച്ചയായി ടീമിന് പുറത്തിരുത്തുന്നതില്‍ അമ്പരപ്പ് പ്രകടിച്ച് മുന്‍ നായകന്‍ ദിലീപ് വെങ്‌സർക്കാർ. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ബിസിസിഐ മുന്‍ ചീഫ് സെലക്ടര്‍ കൂടിയായിരുന്ന വെങ്‌സർക്കാർ ആവശ്യപ്പെട്ടു.

''എന്തുകൊണ്ടാണ് അശ്വിനെ ഇത്രയും കാലം ഒഴിവാക്കുന്നത്?. വിഷയത്തില്‍ അന്വേഷണം നടത്തേണ്ടതാണ്. ഫോർമാറ്റുകളിലുടനീളം, 600ലധികം അന്താരാഷ്ട്ര വിക്കറ്റുകളുള്ള നിങ്ങളുടെ മികച്ച സ്പിന്നറാണ് അശ്വിന്‍. നിങ്ങളുടെ ഏറ്റവും മുതിർന്ന സ്പിന്നറായിരുന്നിട്ടും നിങ്ങള്‍ അശ്വിനെ കളിപ്പിക്കുന്നില്ല.

ഇതിന് പിന്നിലെ കാരണമെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും അവന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. പിന്നെ എന്തിനാണ് നിങ്ങള്‍ അശ്വിനെ തെരഞ്ഞെടുക്കുന്നത്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിഗൂഢതയാണ്," വെങ്സർക്കാർ പറഞ്ഞു.

also read: 'അശ്വിന്‍ ലോകോത്തര സ്‌പിന്നര്‍; അഫ്‌ഗാനെതിരെ അവസരം നല്‍കണം': സുനില്‍ ഗവാസ്‌കര്‍

ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തേയും അദ്ദേഹം വിമര്‍ശിച്ചു. ടൂര്‍ണമെന്‍റില്‍ ടീം നിറം മങ്ങിയും കളിക്കാര്‍ ക്ഷീണിതരായുമാണ് കാണപ്പെടുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ ബയോ ബബിളിന്‍റേതോ മറ്റെന്തെങ്കിലുമോ എന്നറിയില്ല.

ഇത്രയും നാളായി കളിക്കാരിൽ ഇത്തരം ശരീരഭാഷ കണ്ടിട്ടില്ല. ബാറ്റിങ്ങിലോ, ബൗളിങ്ങിലോയാവട്ടെ തികച്ചും മങ്ങിയ പ്രകടനമായിരുന്നു ഇന്ത്യയുടേതെന്നും വെങ്സർക്കാർ പറഞ്ഞു.

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്‌റ്റ് പരമ്പരയിലാണ് 35കാരനായ ആശ്വിന്‍ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 2017ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയിലായിരുന്നു അവസാനമായി ടി20യും ഏകദിനവും താരം കളിച്ചത്.

ABOUT THE AUTHOR

...view details