കേരളം

kerala

ETV Bharat / sports

'ഡിആര്‍എസും നഷ്ടപ്പെടുത്തി'; സഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയ

അപ്പീല്‍ ഫീല്‍ഡ് അമ്പയര്‍ നിഷേധിച്ചതോടെ ഡിആര്‍എസ് എടുക്കാന്‍ കുല്‍ദീപ് ശ്രമം നടത്തിയെങ്കിലും വിക്കറ്റിന് പിന്നിലുണ്ടായിരുന്ന സഞ്ജു പിന്തുണച്ചില്ല. ബോള്‍ സ്റ്റമ്പിനേക്കാള്‍ ഉയരത്തിലാണെന്നായിരുന്നു സഞ്ജു നിലപാട് എടുത്തത്. എന്നാല്‍ റീപ്ലേകളില്‍ പന്ത് മിഡില്‍ സ്റ്റമ്പില്‍ പതിക്കുന്നതായി തെളിഞ്ഞു.

Sanju Samson  ഇന്ത്യ- ശ്രീലങ്ക  DRS call  സഞ്ജു സാംസണ്‍  ഡിആര്‍എസ്  india vs sri lanka  Dasun Shanaka
'ഡിആര്‍എസും നഷ്ടപ്പെടുത്തി'; സഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയ

By

Published : Jul 29, 2021, 9:17 AM IST

ഹൈദരാബാദ്: ശ്രീലങ്കന്‍ പര്യനടത്തില്‍ ലഭിച്ച അവസരം മുതലാക്കാനാവുന്നില്ലെന്ന വിര്‍ശനങ്ങള്‍ക്കിടെ ഡിആര്‍എസിലെ തെറ്റായ തീരുമാനത്തിന്‍റെ പേരില്‍ മലയാളി താരം സഞ്ജു സാംസണെതിരെ സോഷ്യല്‍ മീഡിയ. രണ്ടാം ടി20യിലെ എട്ടാം ഓവറിലാണ് സഞ്ജുവിന്‍റെ തെറ്റായ തീരുമാനം വന്നത്. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ദാസുൻ ഷാനക സ്വീപ്പ് ഷോട്ടിന് ശ്രമിച്ചെങ്കിലും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച പന്ത് പാഡില്‍ പതിച്ചു.

അപ്പീല്‍ ഫീല്‍ഡ് അമ്പയര്‍ നിഷേധിച്ചതോടെ ഡിആര്‍എസ് എടുക്കാന്‍ കുല്‍ദീപ് ശ്രമം നടത്തിയെങ്കിലും വിക്കറ്റിന് പിന്നിലുണ്ടായിരുന്ന സഞ്ജു പിന്തുണച്ചില്ല. ബോള്‍ സ്റ്റമ്പിനേക്കാള്‍ ഉയരത്തിലാണെന്നായിരുന്നു സഞ്ജു നിലപാട് എടുത്തത്. എന്നാല്‍ റീപ്ലേകളില്‍ പന്ത് മിഡില്‍ സ്റ്റമ്പില്‍ പതിക്കുന്നതായി തെളിഞ്ഞു.

ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിനെതിരെ വലിയ പ്രതിഷേധം ഉണ്ടായത്. ശരിയായി ബാറ്റ് ചെയ്യാനാവാത്ത താരത്തിന് വിക്കറ്റിന് പിന്നില്‍ നിന്ന് ഒരു പന്തിന്‍റെ ഗതി പോലും മനസിലാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇക്കൂട്ടരുടെ വിമര്‍ശനം. എന്നാല്‍ തോട്ടടുത്ത പന്തില്‍ ഷനകയെ സ്റ്റമ്പിങ്ങിലൂടെ സഞ്ജു പുറത്താക്കിയിരുന്നു.

also read:ഒളിമ്പിക് ഹോക്കിയില്‍ മിന്നും ജയവുമായി ഇന്ത്യ ക്വാര്‍ട്ടറില്‍

ABOUT THE AUTHOR

...view details