കേരളം

kerala

ETV Bharat / sports

ഇഷാന്‍ കിഷന്‍ ഇല്ല, പകരം പുതിയ വിക്കറ്റ് കീപ്പര്‍ ; ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് ഒരുങ്ങി ഇന്ത്യ

India vs England : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മ. ടീമില്‍ സര്‍പ്രൈസായി യുവതാരത്തിന്‍റെ വരവ്.

By ETV Bharat Kerala Team

Published : Jan 13, 2024, 7:03 AM IST

India Test Squad  India vs England  Dhruv Jurel  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്
India vs England

മുംബൈ :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു (India Squad For First Two Test Against England). രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇഷാന്‍ കിഷന്‍ ഇല്ലാതെയാണ് ടീം പ്രഖ്യാപനം. ഇഷാന്‍ കിഷന്‍റെ അഭാവത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിന് (Dhruv Jurel) ടീമിലേക്ക് വിളിയെത്തി.

ഇത് ആദ്യമായിട്ടാണ് ജുറെലിന് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് അവസരം ലഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് 22കാരനെ ടീമിലെത്തിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് ധ്രുവ് ജുറെല്‍.

രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കീഴിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കായി ടീം ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോലി (Virat Kohli), ശുഭ്‌മാന്‍ ഗില്‍ (Shubman Gill), യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയെ ടീമിലേക്ക് പരിഗണിച്ചില്ല.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി കെഎല്‍ രാഹുലും (KL Rahul) കെഎസ് ഭരതും ധ്രുവ് ജുറെലുമാണ് ടീമിലുള്ളത്. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. സ്‌പിന്നറായി കുല്‍ദീപ് യാദവും ടീമിലെത്തി.

ജസ്‌പ്രീത് ബുംറ (Jasprit Bumrah) നേതൃത്വം നല്‍കുന്ന പേസ് നിരയില്‍ മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. പരിക്കിന്‍റെ പിടിയിലുള്ള മുഹമ്മദ് ഷമിയേയും (Mohammed Shami) ആദ്യ രണ്ട് ടെസ്റ്റിനായുള്ള ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ആവേശ് ഖാനാണ് പേസ് യൂണിറ്റിലെ പുതിയ മുഖം.

അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്ക് പിന്നാലെ ജനുവരി 25നാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങുന്നത് (India vs England Test Series). ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഫെബ്രുവരി 2-6 വരെ വിശാഖപട്ടണത്ത് രണ്ടാം മത്സരം നടക്കും.

ഫെബ്രുവരി 15-19 വരെ രാജ്‌കോട്ട് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയാകും. റാഞ്ചിയില്‍ ഫെബ്രുവരി 23നാണ് നാലാമത്തെ മത്സരം തുടങ്ങുന്നത്. മാര്‍ച്ച് 3-7 വരെ ധര്‍മശാലയില്‍ വച്ചാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം(India Squad): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ (വൈസ്‌ ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

Also Read :രോഹിത്തിനെ ഗില്‍ വിശ്വസിക്കണമായിരുന്നു ; റണ്ണൗട്ടില്‍ പ്രതികരിച്ച് പാര്‍ഥിവ് പട്ടേല്‍

ABOUT THE AUTHOR

...view details