കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പ് : സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ കൊമ്പുകോർക്കുക വമ്പൻമാരുമായി

18,20 തിയ്യതികളിൽ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും നേരിടും

T20 WORLDCUP  ടി 20 ലോകകപ്പ്  പാകിസ്ഥാൻ  ഇന്ത്യ-പാകിസ്ഥാൻ  ന്യൂസിലന്‍ഡ്  യോഗ്യതാ റൗണ്ട്  WARMUP MATCH  WORLDCUP  T20  ടി20 ലോകകപ്പ്  ടി20
ടി20 ലോകകപ്പ് ; സന്നാഹ മത്സരത്തിൽ ഇന്ത്യ കൊമ്പുകോർക്കുക വമ്പൻമാരുമായി

By

Published : Oct 6, 2021, 10:11 PM IST

ദുബായ്‌ : ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ ഇന്ത്യ കളിക്കുന്നത് വമ്പൻ ടീമുകളുമായി. ഈ മാസം 18നും 20നും ആയി നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനേയും ശക്‌തരായ ഓസ്ട്രേലിയയേയുമാണ് നേരിടുന്നത്.

18ന് രാത്രി 7.30ന് ദുബായിൽ വെച്ചാണ് ഇംഗ്ലണ്ടുമായുള്ള പോരാട്ടം. ഇതേ വേദിയിൽ 20ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഒക്‌ടോബർ 17 മുതലാണ് യോഗ്യതാമത്സരങ്ങൾ ആരംഭിക്കുന്നത്. ഒക്‌ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും.

ഒക്‌ടോബർ 18,20 തിയ്യതികളിലായി 8 ടീമുകൾ രണ്ട് യോഗ്യതാമത്സരങ്ങൾ വീതം കളിക്കും. അബുദാബി, ദുബായ് എന്നീ സ്റ്റേഡിയങ്ങളില്‍ ഒരു ദിവസം നാല് മത്സരം വീതമായാണ് കളിക്കുക.

വീണ്ടും ഇന്ത്യ-പാക് പോരാട്ടം

സൂപ്പർ 12 മത്സരങ്ങളിൽ ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്ഥാനുമായിട്ടാണ്. ഒക്‌ടോബർ 24 ന് ദുബായിൽവച്ചാണ് മത്സരം. പാകിസ്ഥാനുശേഷം ഇന്ത്യയുടെ അടുത്ത എതിരാളി കരുത്തരായ ന്യൂസിലാന്‍ഡാണ്.

ഒക്ടോബര്‍ 31നാണ് കിവീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. നവംബര്‍ മൂന്നിന് അഫ്‌ഗാനിസ്ഥാനുമായി ഏറ്റുമുട്ടുന്ന ഇന്ത്യ നവംബര്‍ അഞ്ചിന് യോഗ്യതാമത്സരം കളിച്ചെത്തുന്ന ടീമിനെ നേരിടും.

നവംബര്‍ എട്ടിന് യോഗ്യതാറൗണ്ട് ജയിച്ചെത്തുന്ന മറ്റൊരു ടീമുമായിട്ടാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അവസാനത്തെ മത്സരം. ആറ് രാജ്യങ്ങള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്.

ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാറൗണ്ട് കളിച്ചെത്തുന്ന രണ്ടുടീമുകള്‍ കൂടിയുണ്ടാവും.

ALSO READ :കാൽമുട്ടിന് പരിക്ക് ; വരുണ്‍ ചക്രവർത്തി കളിക്കുന്നത് വേദന സംഹാരിയുടെ സഹായത്താൽ, ആശങ്ക

ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ ഗ്രൂപ്പില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവരെക്കൂടാതെ യോഗ്യത റൗണ്ടില്‍ നിന്നുള്ള രണ്ട് ടീമുകള്‍ കൂടി അണിനിരക്കും. നവംബർ 10നും 11നും സെമിഫൈനലും നവംബർ 14 ന് ഫൈനലും നടക്കും.

ABOUT THE AUTHOR

...view details