കേരളം

kerala

ETV Bharat / sports

T20 WORLD CUP 2022 | മഴ നിയമം തുണയായി; ഇംഗ്ലണ്ടിനെ വീണ്ടും അട്ടിമറിച്ച് അയർലൻഡ് - Ireland overthrows England again

അയർലൻഡിന്‍റെ 158 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 105 റണ്‍സ് എടുത്ത് നിൽക്കെ മഴമൂലം മത്സരം നിർത്തിവച്ചു. കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് സ്‌കോറിനെക്കാൾ അഞ്ച് റണ്‍സ് പിറകിലായിരുന്നു.

ടി20 ലോകകപ്പ്  T20 WORLD CUP  ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്  അയർലൻഡിന് വിജയം  ഡക്ക്‌വർത്ത് ലൂയിസ്  അയർലൻഡ്  ഇംഗ്ലണ്ട്  England vs Ireland  Ireland beat England  IRELAND WON  T20 WORLD CUP Ireland beat England  ഇംഗ്ലണ്ടിനെ വീണ്ടും അട്ടിമറിച്ച് അയർലൻഡ്  T20 WORLD CUP 2022  2011ലെ ഏകദിന ലോകകപ്പ്  Ireland overthrows England again
T20 WORLD CUP 2022 | മഴ നിയമം തുണയായി; ഇംഗ്ലണ്ടിനെ വീണ്ടും അട്ടിമറിച്ച് അയർലൻഡ്

By

Published : Oct 26, 2022, 3:35 PM IST

മെൽബണ്‍: ടി20 ലോകകപ്പിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീണ്ടും അട്ടിമറിച്ച് അയർലൻഡ്. മഴ നിയമത്തിന്‍റെ പിൻബലത്തിൽ അഞ്ച് റണ്‍സിന്‍റെ വിജയമാണ് അയർലൻഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത അയർലൻഡ് 19.2 ഓവറിൽ 157 റണ്‍സിന് ഓൾ ഔട്ട് ആയി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 105 റണ്‍സ് എടുത്ത് നിൽക്കെ മഴമൂലം മത്സരം നിർത്തിവച്ചു. മത്സരം തുടരാനാവാതെ വന്നതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം അയർലൻഡിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

മഴമൂലം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് നേടേണ്ട സ്‌കോറിനെക്കാൾ അഞ്ച് റണ്‍സ് പിറകിലായിരുന്നു. നേരത്തെ അയർലൻഡിന്‍റെ ഇന്നിങ്സിനിടയിലും മഴ വില്ലനായി എത്തിയിരുന്നു. നേരത്തെ ഇന്ത്യയില്‍ നടന്ന 2011ലെ ഏകദിന ലോകകപ്പിലും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചിരുന്നു. അന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്‍റെ ജയം.

തുടക്കം പാളി ഇംഗ്ലണ്ട്:അയർലൻഡിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. മത്സരത്തിന്‍റെ രണ്ടാം പന്തിൽ തന്നെ ജോസ് ബട്‌ലറെ(0) ഇംഗ്ലണ്ടിന് നഷ്‌ടമായി. മൂന്നാം ഓവറിൽ അലക്‌സ് ഹെയിൽസ്(7) കൂടി പുറത്തായതോടെ ഇംഗ്ലണ്ട് തകർച്ച മുന്നിൽ കണ്ടു. പിന്നാലെ അഞ്ചാം ഓവറിൽ ബെൻ സ്റ്റോക്‌സിന്‍റെ(6) കൂടി കുറ്റി തെറിച്ചതോടെ ഇംഗ്ലണ്ട് ശരിക്കും ഞെട്ടി.

എന്നാൽ ഡേവിഡ് മലാനും ഹാരി ബ്രൂക്കും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പതിയെ കരകയറി. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ ടീം സ്‌കോർ 67ൽ നിൽക്കെ ബ്രൂക്കിനെ(18) ഇംഗ്ലണ്ടിന് നഷ്‌ടമായി. ഇതിനിടെ 13-ാം ഓവറിൽ ഡേവിഡ് മലാൻ(35) കൂടി പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. തുടർന്നെത്തിയ മൊയിൻ അലി കൂറ്റൻ അടികളുമായി കളം നിറഞ്ഞുവെങ്കിലും മഴ വില്ലനായി എത്തുകയായിരുന്നു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് ആൻഡ്രു ബാർബർണിയുടെ(62) അർധ സെഞ്ച്വറിയാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. ലോർകാൻ ടക്കർ(34) ബാർബർണിക്ക് മികച്ച പിന്തുണ നൽകി. ഒരു ഘട്ടത്തിൽ 15 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 127 എന്ന നിലയിൽ നിന്നിരുന്ന അയർലൻഡ് പിന്നീട് കൂട്ടത്തകർച്ച നേരിടുകയായിരുന്നു. അവസാന ഓവറുകളിൽ ആറ് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്.

ഞെട്ടിച്ച അട്ടിമറി: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു 2011ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട് നേരിട്ടത്. ഇംഗ്ലണ്ടിന്‍റെ 328 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ശേഷിക്കെ അനായാസമായാണ് അയർലൻഡ് മറികടന്നത്. കെവിൻ ഒബ്രയാന്‍റെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയാണ് അന്ന് അട്ടിമറിക്ക് നേതൃത്വം നൽകിയത്.

63 പന്തിൽ 113 റണ്‍സായിരുന്നു അന്നത്തെ മത്സരത്തിൽ ഒബ്രയാൻ അടിച്ച് കൂട്ടിയത്. ജിമ്മി ആൻഡേഴ്‌സനും സ്റ്റുവർട്ട് ബ്രോഡും ടിം ബ്രസ്‌നനുമടങ്ങുന്ന ഇംഗ്ലീഷ് ബൗളിങ് നിരയെ നിഷ്‌പ്രഭമാക്കുന്ന രീതിയിലായിരുന്നു അന്ന് അയർലൻഡിന്‍റെ പ്രകനടം. ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ച്വറിയും അന്ന് കെവിൻ ഒബ്രയാൻ സ്വന്തം പേരിലെഴുതിയിരുന്നു.

ABOUT THE AUTHOR

...view details