പെര്‍ത്ത്: ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു. പെർത്തിലെ വാക്ക സ്റ്റേഡിയത്തില്‍ വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 7) പരിശീലനത്തിനിറങ്ങിയ ടീമിന്‍റെ ചിത്രം ബിസിസിഐ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് പിന്നാലെ വ്യാഴാഴ്‌ച മുംബൈയില്‍ നിന്നാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഓസ്‌ട്രേലിയയിലേക്ക് പറന്നത്.
സാഹചര്യങ്ങള്‍ കൂടുതല്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് ടീം നേരത്തെ ഓസ്ട്രേലിയയിലേക്ക് പോകുന്നതെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ഐസിസി സംഘടിപ്പിക്കുന്ന സന്നാഹ മത്സരത്തിന് പുറമെ രണ്ട് പരിശീലന മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. ഒക്‌ടോബർ 10, 13 തീയതികളിൽ പെര്‍ത്തില്‍ വെസ്റ്റേൺ ഓസ്‌ട്രേലിയ ഇലവനെയാണ് ഇന്ത്യ നേരിടുക.